1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2011

ലണ്ടന്‍: അതിശൈത്യത്തില്‍ ക്രിസ്മസ് ബിസിനസില്‍ വന്‍ ഇടിവു പറ്റിയ റീട്ടെയിലര്‍മാര്‍ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) യിലെ വര്‍ദ്ധന ഉപഭോക്താക്കള്‍ക്കുമേല്‍ അധികഭാരമേല്പ്പിക്കാതിരിക്കാന്‍ സാദ്ധ്യമായ വഴികളെല്ലാം തിരയുന്നു.

ക്രിസ്മസ് ബിസിനസ് പ്രതീക്ഷിച്ച പോലെ നടക്കാത്തതില്‍ വ്യാപാരികളെല്ലാം ആശങ്കയിലാണ്. നാലാം തീയതി മുതലുള്ള വാറ്റ് വര്‍ദ്ധന മുന്നില്‍ കണ്ട് ജനം ഇപ്പോള്‍ പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഇതു കഴിഞ്ഞാല്‍ കുറച്ചു നാളത്തേയ്ക്കു കാര്യമായ ബിസിനസ് നടക്കില്ലെന്നും എല്ലാവര്‍ക്കുമറിയാം. ഇതുകൂടി മുന്നില്‍ കണ്ടാണ് വാറ്റു വര്‍ദ്ധന ജനത്തിനു മേല്‍ അധികഭാരം ഏല്പിക്കാതിരിക്കാന്‍ നോക്കുമെന്ന് എല്ലാവരും പറയുന്നത്.

വില വര്‍ദ്ധന ചെറിയ തോതില്‍ മാത്രമാക്കിക്കൊണ്ട് പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണെന്നാണ് ഡിബെന്‍ഹാം ഡിപ്പാര്‍ട്ടുമെന്റ് സ്‌റ്റോര്‍ വക്താവ് പറഞ്ഞത്. സ്പ്രിംഗ് സീസണ്‍ വരെ ഈ നിലയില്‍ പോകാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വാറ്റിന്റെ ഭാരം ഉപഭോക്താക്കള്‍ക്കു മേല്‍ പോകാതെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണെന്ന് മാര്‍ക്‌സ് ആന്‍ഡ് സ്പന്‍സര്‍ വക്താവ് പറഞ്ഞു. സ്‌റ്റോക്കുള്ള സാധനങ്ങളുടെ വില ഇപ്പോഴത്തെ നിരക്കില്‍ നിര്‍ത്താനാണ് മാര്‍ക്‌സ് ആന്‍ഡ് സ്പന്‍സര്‍ ആലോചിക്കുന്നത്.

ഭക്ഷ്യ ഇതര ഉത്പന്നങ്ങള്‍ക്ക് ജനുവരി 25 വരെ വില വര്‍ദ്ധനയില്ലെന്ന് ടെസ്‌കോ വ്യക്തമാക്കി. വാറ്റ് വര്‍ദ്ധനയുടെ ഭാരം തങ്ങളുടെ ഉപഭോക്താക്കളെ അടിച്ചേല്‍പ്പിക്കില്ലെന്ന ഉറപ്പു മാത്രമാണ് അസ്ദ നല്കുന്നത്.

സൂപ്പര്‍ ഡ്രഗ് പറയുന്നത് തങ്ങളുടെ തന്നെ 2000 ഉത്പന്നങ്ങളുടെ വാറ്റ് ഭാരം കമ്പനി തന്നെ ഏല്‍ക്കുന്നുവെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.