1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011

ലണ്ടന്‍ : വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള അമേരിക്കയെ വിറപ്പിച്ചതോടെ ബ്രിട്ടനിലെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ക്രിസ്റ്റഫര്‍ ഗ്രഹാം  ആണ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിക്കിലീക്‌സ്  രഹസ്യരേഖകള്‍ ചോര്‍ത്തുമെന്നതില്‍ ആശങ്കപ്പെട്ട് ഇരിക്കരുത്. അതിന് പകരം ആ വെല്ലുവിളിക്കെതിരെ ബുദ്ധിപൂര്‍വമായ സമീപനം കൈക്കൊള്ളുകയാണ് മന്ത്രിമാരും സര്‍ക്കാറും ചെയ്യേണ്ടത്. ക്രിസ്റ്റഫര്‍ ഗ്രഹാം  പറഞ്ഞു.

രഹസ്യമായിട്ടാണ്  തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇനിമുതല്‍ മന്ത്രിമാര്‍ കരുതരുതെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. മന്ത്രിമാര്‍ നിശ്ശബ്ദരാകുകയല്ല വേണ്ടത്. ഏതൊരു ഔദ്യോഗിക ആശയവിനിമയവും പരസ്യമാകുമെന്ന ധാരണയില്‍ അവര്‍ ബുദ്ധിപൂര്‍വം പെരുമാറണം- ക്രിസ്റ്റഫര്‍ ഗ്രഹാം  പറഞ്ഞു.

തുറന്നരീതിയിലാണ് നിങ്ങള്‍ കാര്യങ്ങളോട് ഇടപെടുന്നതെങ്കില്‍ അവ ചോര്‍ത്തപ്പെടില്ല. പല ഭരണാധികാരികളും കരുതുന്നത് തങ്ങള്‍ സ്വകാര്യമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. അവര്‍ കൂടുതല്‍ സുതാര്യമാവേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും പരസ്യമാകണമെന്നതാണ് ഞങ്ങളുടെ അഭിപ്രായം.വിക്കിലീക്‌സ് പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ല. അത് പൗരന്മാരെ ശക്തരാക്കുന്നു. എന്നാല്‍, വിവേചന പൂര്‍വമല്ലാതെ വിവരങ്ങള്‍ ചോര്‍ത്തി പരസ്യപ്പെടുത്തുന്നതിനോട് എനിക്ക് വിയോജിപ്പാണുളളത്. ക്രിസ്റ്റഫര്‍ ഗ്രഹാം  പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.