1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010

യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാരെ കണ്ടെത്താനാവാതെ വന്നതിനാല്‍ രണ്ടു വര്‍ഷമായി വിവിധ കൗണ്‍സിലുകള്‍ക്ക് ലക്ഷക്കണക്കിനു പൗണ്ടിന്റെ പാര്‍ക്കിംഗ് ഫൈന്‍ എഴുതിത്തള്ളേണ്ടിവന്നു.
വിവരാവകാശ നിയമപ്രകാരം സ്പാര്‍ക്‌സ് നെറ്റ്‌വര്‍ക്ക് ആവശ്യപ്പെട്ടപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ലണ്ടന്‍, പോര്‍ട്‌സ് മൗത്ത്, ന്യൂകാസില്‍ കൗണ്‍സിലുകള്‍ക്കാണ് ഇപ്രകാരം കനത്ത സാമ്പത്തികനഷ്ടം വന്നത്. 2007-10 കാലത്ത് വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന് ഇപ്രകാരം പിരിച്ചെടുക്കാനാവാതെ എഴുതിത്തള്ളേണ്ടിവന്നത് 32 ലക്ഷം പൗണ്ടാണ്.
ഇതൊരു സങ്കീര്‍ണമായ പ്രശ്‌നമാണെന്നും പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി മൈക് പെന്നിംഗ് പറഞ്ഞു. വിദേശങ്ങളില്‍നിന്നു വണ്ടിയുമായി എത്തുന്നവര്‍ക്ക് പ്രത്യേക നിയമമൊന്നുമില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാണെന്നും പെന്നിംഗ് വ്യക്തമാക്കി. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങല്‍ വൈകാതെ ആരംഭിക്കുമെന്ന് പെന്നിംഗ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.