മിയാമി: വെനിസ്വലന്‍ പ്രസിഡന്റ് ഹ്യുഗൊ ഷാവെസിന്റെ നില ഗുരുതരമെന്ന് അഭ്യൂഹം. യു.എസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. എന്നാല്‍ വെനിസ്വലെ ഈ റിപ്പോര്‍ട്ട് നിഷേധിച്ചിട്ടുണ്ട്.
വസ്തി വീക്കത്തിന് ക്യൂബയില്‍ അടിയന്തര ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലാണിപ്പോള്‍ ഷാവേസ്. ശസ്ത്രക്രിയക്ക് ശേഷം വെനിസ്വലന്‍ ടെലിവിഷനില്‍ ടെലിഫോണ്‍ ശബ്ദത്തില്‍ പ്രത്യക്ഷപ്പെട്ട ഷാവേസ് പരിശോധനയില്‍ തനിക്ക് മാരകമായ അസുഖങ്ങളൊന്നുമില്ലെന്ന് വ്യക്തമായതായി ജനങ്ങളോട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഷാവേസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി എല്‍ ന്യൂവൊ ഹെറാള്‍ഡ് ആണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഷാവെസിന്റെ നില ഭേദപ്പെട്ടു വരികയാണെന്നും രണ്ടാഴ്ചക്കകം തിരിച്ചെത്തുമെന്നും സഹോദരന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല