1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2010

യുകെയില്‍ നൂറുകണക്കന് ഹെര്‍ബല്‍ ഔഷധങ്ങള്‍ക്ക് വിലക്കുവരുന്നു. നാലു മാസത്തിനുള്ളില്‍ വിലക്ക് യൂറോപ്പിലാകെ വ്യാപകമാക്കും.

പരമ്പരാഗതമായി ഉപയോഗിക്കുന്ന ഹെര്‍ബല്‍ ഔഷധങ്ങള്‍ക്ക് 2011 മേയ് ഒന്നു മുതല്‍ ലൈസന്‍സോ രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ശുപാര്‍ശയോ നിര്‍ബന്ധമാവുകയാണ്. 2004ലായിരുന്നു ഇതുസംബന്ധിച്ച നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നത്. ഹെര്‍ബല്‍ ഔഷധങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതി കൊണ്ടുവന്നത്.

ലൈസന്‍സ് ഫീ തങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും ഇത്തരം ഔഷധങ്ങള്‍ക്ക് ലൈസന്‍സ് പ്രായോഗികമല്ലെന്നും അലയന്‍സ് ഫോര്‍ നാച്ചുറല്‍ ഹെല്‍ത്ത് അധികൃതര്‍ പറയുന്നു. ലൈസന്‍സിനായി നിലവില്‍ 80,000 മുതല്‍ 120,000 പൗണ്ട് വരെ ചെലവിടേണ്ടിവരും യുകെയില്‍.ഇതോടെ പ്രകൃതിയുമായി ഇണങ്ങി ജീവിതക്രമം ചിട്ടപ്പെടുത്തുന്നവരും പാരമ്പര്യ ഔഷധങ്ങള്‍ ഉപയോഗിക്കുന്നവരും വിഷമസന്ധിയിലാവുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.