ബ്രിട്ടണില്‍ ഇപ്പോള്‍ ഏറ്റവുമധികം പേടിക്കേണ്ടത് എന്തിനെയാണ്. ചോദ്യം ന്യായമാണ്, ഗൗരവം നിറഞ്ഞതാണ്. എന്നാല്‍ ഉത്തരം കേട്ടാല്‍ ഞെട്ടാന്‍ സാധ്യതയുണ്ട്. സാമ്പത്തികമാന്ദ്യത്തെയാണ് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് ഗുണ്ടാസംഘങ്ങളെയാണ് എന്നതാണ് പ്രശ്നങ്ങളെ ഗുരുതരമാക്കുന്നത്. ചുമ്മാതെ ഗുണ്ടാസംഘം എന്നൊക്കെ പറഞ്ഞാല്‍ പ്രശ്നം തീരുമോ? ഇല്ല. കുറച്ചുകൂടി വിശദമായി തന്നെ പറയണം. റേപ്പ് ഗ്യാങ്ങുകളാണ് കൂടിയിരിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ബ്രിട്ടണില്‍ പെണ്‍കുട്ടികള്‍ ഏറെ പേടിക്കണമെന്ന് സാരം.
6,000 പെണ്‍കുട്ടികളെങ്കിലും ഏത് സമയത്തും ബലാല്‍സംഗം ചെയ്യാപ്പെടാമെന്ന മട്ടില്‍ ഭീകരമാണ് ബ്രിട്ടണിലെ കാര്യം. തട്ടിക്കൊണ്ടുപോയുള്ള ബലാല്‍സംഗങ്ങളാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. തോക്ക് ചൂണ്ടിക്കാണിച്ചാണ് പലപ്പോഴും ഇത്തരത്തിലുള്ള ബലാല്‍സംഗങ്ങള്‍ നടത്തുന്നത്. ഒരു സംഘമാളുകള്‍ ചേര്‍ന്നുള്ള ബലാല്‍സംഗങ്ങള്‍ പെണ്‍കുട്ടികള്‍ക്കുണ്ടാക്കുന്ന മാനസികാഘാതം ഭീകരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ട് സംഘങ്ങളാണ് ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയത്. ബ്രിട്ടണിലെ തെരുവുകളില്‍ ഭീകരമായ റേപ്പ് ഗ്യാങ്ങുകളുണ്ടെന്നും പെണ്‍കുട്ടികളെ ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും പഠനസംഘം വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല