വിവാദമായ എന്‍.എച്ച്.എസ്. പരിഷ്കരണം ആരോഗ്യമന്ത്രിയായ ആന്‍ഡ്രൂ ലാന്‍സ്‌ലീ വേണ്ടെന്നു വയ്ക്കുന്നു. ഈ നവീകരണം പല പ്രശ്നങ്ങള്‍ക്കും കാരണമാകും അറിവാണ് ഇതിനായി മന്ത്രിയെ പ്രേരിപ്പിക്കുന്നത്. എന്‍.എച്ച്.എസില്‍ നടക്കാന്‍ സാധ്യതയുള്ള വിഘടനത്തെ ഭയന്നാണ് മന്ത്രി ഇങ്ങനെയൊരു തീരുമാനത്തിലോട്ടു നടന്നടുക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
വൃദ്ധര്‍ക്കായുള്ള പല ആനുകൂല്യങ്ങളും എന്‍.എച്ച്.എസിലെ പുതിയ പരിഷ്കാരങ്ങളാല്‍ വേണ്ടെന്നു വച്ചിരുന്നു. ഇത് പോലുള്ള ആനുകൂല്യങ്ങളുടെ റദ്ദാക്കല്‍ പല പ്രമുഖരുടെയും വിമര്‍ശനങ്ങള്‍ വാങ്ങി വച്ചു. ഈ ബില്ലിനോടുള്ള എതിര്‍പ്പ് നാള്‍ക്കു നാള്‍ ഏറി വരികയാണ്.
അടുത്തമാസത്തോടെ ഹൌസ് ഓഫ് ലോര്‍ഡില്‍ ചര്‍ച്ചക്ക് വരുന്ന ഈ ബില്ലിന്റെ ചില പ്രധാന സവിശേഷതകളിലേക്ക് എല്ലാവരുടെയും ശ്രദ്ധ വ്യതിചലിക്കും എന്ന് ഉറപ്പായതായി ലേബര്‍ ഹെല്‍ത്തിലെ അധികൃതരില്‍ ഒരാളായ ബരോണ്‍ തോര്‍ന്ടന്‍ പറഞ്ഞു. ഈയൊരു സന്ദര്‍ഭത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആരോഗ്യ ചികിത്സ ഉറപ്പു വരുത്തുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കകളുണ്ട്. ഡോക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ എന്‍.എച്ച്.എസിന്റെ ഏകീകൃതസ്വഭാവം മാറ്റിമറയ്ക്കും.
എന്നാല്‍ ഇപ്പോഴുള്ള ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണ് എന്ന രീതിയിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്. എന്‍.എച്ച്.എസിന്റെ നവീകരണം സംബന്ധിച്ച് വിവാദങ്ങള്‍ കൊഴുക്കുകയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് പലരും ഈ ബില്ലിന്റെ പേരില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ ബില്ലിന്റെ അടിസ്ഥാനത്തില്‍ പല ഡോക്റ്റര്‍മാരും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കേണ്ടി വരും.
തടിച്ച രോഗികള്‍ക്ക് സര്‍ജറികള്‍ ഒഴിവാക്കി തടി കുറക്കുവാനുള്ള നിര്‍ദേശമാണ് ഈ ബില്‍ മുന്‍പോട്ടു വയ്ക്കുന്ന ചികിത്സാക്രമങ്ങള്‍. ഇത് രോഗികള്ക്കിടയിലും ഭീതി പരത്തിയിട്ടുണ്ട്. പ്രതിപക്ഷകക്ഷികള്‍ ഈ ബില്ലിനെതിരെ മുറവിളി തുടങ്ങിയിട്ടുണ്ട്. ഈ ബില്‍ പാസാകാന്‍ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് ആന്‍ഡി ബര്നാം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല