1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2020

സ്വന്തം ലേഖകൻ: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തിറക്കി. 42500 രൂപയില്‍ വില തുടങ്ങുന്ന 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ ഐഫോണ്‍ എസ്ഇ ആണ് പുറത്തിറക്കിയത്.

64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ വിപണിയിലെത്തും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലാവും ഫോണ്‍ എത്തുക. ഇന്ത്യന്‍ വിപണിയില്‍ വില്‍പന എന്ന് മുതല്‍ ആരംഭിക്കുമെന്ന് കമ്പനി പിന്നീട് അറിയിക്കും. അമേരിക്കയില്‍ ആപ്പിള്‍.കോം വെബ്‌സൈറ്റിലൂടെയും ആപ്പിള്‍ സ്റ്റോര്‍ ആപ്പിലും എപ്രില്‍ 17 മുതല്‍ മുതല്‍ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങും. ഏപ്രില്‍ 24 ഓടെ അമേരിക്കയിലും 40 ഓളം മറ്റ് രാജ്യങ്ങളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ആപ്പിളിന്റെ തന്നെ എ13 ബയോണിക് പ്രൊസസര്‍ ചിപ്പാണ് ഐഫോണ്‍ എസ് ഇയ്ക്ക് ശക്തിപകരുന്നത്. ഐഫോണുകളിലെ ഏറ്റവും മികച്ച സിംഗിള്‍ ക്യാമറ സിസ്റ്റമാണ് ഇതിന്. ഏറ്റവും കുറഞ്ഞ വിലയില്‍, വലിപ്പം കുറഞ്ഞ മികച്ച പ്രവര്‍ത്തന ശേഷിയുള്ള ഐഫോണ്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഐഫോണ്‍ എസ്ഇ എത്തിയിരിക്കുന്നത്.

മികട്ട ഗുണമേന്മയുള്ള എയറോസ്‌പേസ്-ഗ്രേഡ് അലൂമിനിയത്തിലും ഈട് നില്‍ക്കുന്ന ഗ്ലാസിലും നിര്‍മിതമാണ് ഐഫോണ്‍ എസ്ഇ. ഐഫോണുകളില്‍ സുപരിചിതമായ ഹോം ബട്ടണ്‍ ഐഫോണ്‍ എസ്ഇയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യം, അതിവേഗ ചാര്‍ജിങ് എന്നിവ ഫോണിലുണ്ട്.

ഡ്യുവല്‍ സിം സൗകര്യത്തോടെയെത്തുന്ന ഫോണില്‍ ഇ-സിം ഉപയോഗിക്കാനും സാധിക്കും. എഫ് 1.8 അപ്പേര്‍ച്ചറുള്ള 12 എംപി വൈഡ് ക്യാമറയാണിതിന്. എ13 ബയോണിക് ചിപ്പിലെ ന്യൂറല്‍ എഞ്ചിന്റേയും ഇമേജ് സിഗ്നല്‍ പ്രൊസസറിന്റേയും മികവില്‍ മികച്ച പോര്‍ട്രെയ്ര്‌റ് മോഡ്, ഡെപ്ത് കണ്‍ട്രോള്‍, പോര്‍ട്രെയ്റ്റ് ലൈറ്റിങ് ഇഫക്ടുകള്‍ എന്നിവ സാധ്യമാവുന്നു. 60 എഫ്പിഎസില്‍ 4കെ വീഡിയോ റെക്കോര്‍ഡിങ് ഫോണില്‍ സാധ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.