ഓസ്ട്രിയ: ഓസ്ട്രിയയില്‍ ഡിസംബര്‍ 1 മുതല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിസക്ക് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനില്‍ മാത്രം അപേക്ഷിക്കുവാന്‍ എംബസി അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രിന്റ് അപേക്ഷഫോമുകള്‍ ഇനിമുതല്‍ സ്വീകരിക്കുന്നതല്ല.
അപേക്ഷകന്റെ പൂര്‍ണവിവരം ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന് മുന്‍കൂട്ടി അറിയുവാന്‍ വേണ്ടിയാണിത്. ഭാരതസര്‍ക്കാറിന്റെ ബിസിനസ്സ് വിസക്ക് നിരക്ക് കൂട്ടി.
കാലാവധി 12 മാസമാണ്. ഇന്ത്യന്‍ ഒറിജിന്‍ എന്ന് വിഭാഗത്തിലുള്ള ഒരാള്‍ക്ക് ഇനി ടൂറിസ്റ്റ് വിസ അനുവദിക്കുകയില്ല. പകരം എന്‍ട്രി വിസയാണ് ലഭിക്കുക. മറ്റ് രാജ്യങ്ങളുടെ പൗരാവകാശം സ്വന്തമാക്കിയ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരേ വിസയില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇന്ത്യയില്‍ വരാന്‍ ഈ വിസയിലൂടെ അവസരം ലഭിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല