ബ്രിട്ടീഷ് പ്രഗനന്‍സി അഡ്വൈസറി സര്‍വീസിലെ പതിനായിരക്കണക്കിനു സ്ത്രീകളുടെ വിവരങ്ങള്‍ പുറത്തു പബ്ലിഷ് ചെയ്യുവാന്‍ ശ്രമം നടത്തിയ ഹാക്കറിനു 32 മാസത്തെ തടവ് ശിക്ഷ. ജെയിംസ് ജെഫ്രി എന്ന ഹാക്കറിനെയാണ് ഈ കുറ്റത്തിന് പിടികൂടിയിരുന്നത്. ബി.പി.എ.എസ്. എന്ന വെബ്സൈറ്റില്‍ നിന്നുമാണ് ഇദ്ദേഹം സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഹാക്കിംഗ് കലക്ടീവ് അനോണിമസില്‍ അംഗമായിരുന്നു ഇദ്ദേഹം എന്നറിവായിട്ടുണ്ട്.
പേര്, ഇമെയില്‍ അഡ്രസ്, ടെലിഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് ഇദ്ദേഹം ബി.പി.എ.എസ്. സൈറ്റില്‍ നിന്നും അടിച്ചു മാറ്റിയത്. ഇരുപതിയെഴുകാരനായ ഇദ്ദേഹത്തെ ഇതിനു മുന്‍പും പല കാരണങ്ങളാല്‍ പോലീസ് പിടികൂടിയിരുന്നു. ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ഐ.പി. മറക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനാലാണ് പോലീസിനു ഇദ്ദേഹത്തെ പിടികൂടാനായത്. മാര്‍ച്ച് 9നാണ് ഇദ്ദേഹത്തെ പോലീസ് പിടി കൂടിയത്. തികച്ചും ഒരു അനോണിമസ് ഹാക്കിംഗ് രീതിയെ അവലംബിച്ചാണ് ഇദ്ദേഹം ആക്രമണം നടത്തിയത്.
ട്വിറ്ററില്‍ ഹാക്കിങ്ങിനെപറ്റി നടത്തിയ പരാമര്‍ശമാണ് പോലീസ് ശ്രദ്ധ ഇദ്ദേഹത്തില്‍ എത്തുന്നതിനു ഇടയാക്കിയത്. ഗര്‍ഭചിദ്രം നടത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് ഇദ്ദേഹം ലക്ഷ്യമാക്കിയത്. താന്‍ അറിയുന്ന രണ്ടു സ്ത്രീകളുടെ ഗര്‍ഭചിദ്രത്തോടുള്ള എതിര്‍പ്പാണ് ഇദ്ദേഹത്തെ ഈ കടുംകൈ ചെയ്യുന്നതിന് കാരണക്കാരനാക്കിയത്. ഹാക്ക് ചെയ്തതിനു ശേഷം ആ സൈറ്റിന്റെ ലോഗോ അദ്ദേഹം മാറ്റുകയും പിന്നീട് ഗര്ഭചിദ്രത്തിനെതിരെയുള്ള ലോഗോ വയ്ക്കുകയും ഇദ്ദേഹം ചെയ്തു.
ഗര്‍ഭചിദ്രതിനെതിരെ വളരെ ശക്തമായിട്ടാണ് പിന്നീട് ഇദ്ദേഹം പ്രതികരിച്ചത്. കുട്ടികളെ കൊല്ലുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയാത്തതിനാലാണ് ആ സൈറ്റ് ഇദ്ദേഹം നശിപ്പിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. പല സൈറ്റുകളിലും നടന്നു കൊണ്ടിരിക്കുന്ന പോലീസ് സംഘടനകളുടെ നിരീക്ഷണത്തെ അദ്ദേഹം അപലപിച്ചു. തങ്ങള്‍ക്കു വേണ്ടാത്ത കുട്ടികളെയാണ് അമ്മമാര്‍ വേണ്ടെന്നു വച്ചിട്ടുള്ളതെന്നും മാത്രവുമല്ല മോഷ്ടിച്ച വിവരങ്ങളെപ്പറ്റി ട്വിറ്ററില്‍ വീരവാദം മുഴക്കിയതും ന്യായീകരിക്കുവാന്‍ കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല