ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് 29-കാരിയെ കോടതി വിലക്കി. മാനസിക വളര്‍ച്ചയില്ലാത്ത യുവതിക്കെതിരെയാണ് ബ്രിട്ടീഷ് കോടതിയുടെ അപൂര്‍വമായ വിധി. ലൈംഗിക ബന്ധത്തിന് അനുമതി കൊടുക്കുന്നതിനുള്ള മനഃശക്തി യുവതിക്കില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ബുദ്ധിശക്തിയുടെ തോതു കണക്കാക്കുന്ന ഐക്യു 69 പോയിന്റ് മാത്രമുള്ള യുവതിയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ഇൌ വിധിയെന്ന് കോടതി പറഞ്ഞു. ‘ലൈംഗിക ബന്ധം വേണ്ട എന്നു പറയാന്‍ തനിക്കു കഴിയുമെന്ന് യുവതിക്ക് അറിയില്ല.
ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്നും അപകടകരമായ ബന്ധത്തില്‍ നിന്നും യുവതിയെ ഭാവിയിലെങ്കിലും സംരക്ഷിക്കേണ്ടതുണ്ടെന്ന് ജഡ്ജി ഹെഡ്ലി പറഞ്ഞു. യുവതി ഇത്തരം ബന്ധത്തില്‍ നേരത്തെ പെട്ടിട്ടുണ്ട്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നു ഒരാളെ വിലക്കുന്ന കോടതി വിധി വിവാദമായേക്കാം. ഇനി ഈ യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നവരെ ബലാത്സംഗത്തിനും ലൈംഗികചൂഷണത്തിനും പ്രതിയാക്കുമെന്ന് ലണ്ടന്‍ പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല