ദക്ഷിണധ്രുവം കീഴടക്കുകയെന്ന ഉദ്യമവുമായി ഒരു ബ്രിട്ടീഷ് വനിത. ഫെലിസിറ്റ് അസ്റ്റണ്‍ എന്ന 33കാരിയാണ് ദക്ഷിമധ്രുവം കീഴടക്കാന്‍ തനിയെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലൂടെ ഏതാനും ദിവസങ്ങളായി അസ്റ്റന്‍ ഏകാന്ത സഞ്ചാരം നടത്തുകയാണ്.
നവംബര്‍ 25നാണ് ഇവര്‍ യാത്രയാരംഭിച്ചത്. പുതുവര്‍ഷമാദ്യം തന്റെ യാത്ര ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അസ്റ്റണ്‍. ഏഴുപത് നാളെടുത്ത് 1,7000 കിലോമീറ്റര്‍ കീഴടക്കുകയെന്നതാണ് ഇവരുടെ പദ്ധതി. ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നൂറോളം കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവര്‍ ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന.
സാറ്റലൈറ്റ് ഫോണ്‍വഴിയാണ് യാത്രക്കിടെ അസ്റ്റണ്‍ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നത്. ഹിമപാളികള്‍ തെന്നിമാറുന്നതും, വിള്ളുന്നതും സ്ലൈഡര്‍ ഉപയോഗിച്ചുള്ള യാത്രക്ക് വലിയ ഭീഷണിയാകുന്നുണ്ടെന്ന് അസ്റ്റണ്‍ പറയുന്നു.
ഇവിടുത്തെ കാഴ്ചകള്‍ അവ്യക്തമാണെന്നും ചുറ്റം മഞ്ഞിന്റെ ലോകമാണെന്നും അസ്റ്റണ്‍ പറയുന്നു. നോര്‍വീജിയന്‍ പര്‍വതാരോഹകന്‍ റോള്‍ഡ് അമുണ്ട്‌സെന്‍ ദക്ഷിണധ്രുവം കീഴടക്കിയതിന്റെ ശതാബ്ദി വേളയിലാണ് അസ്റ്റണിന്റെ യാത്ര.
അസ്റ്റണെ കൂടാതെ മുപ്പതോളം സംഘങ്ങള്‍ റോള്‍ഡ് ധ്രുവം കീഴടക്കിയതിന്റെ വാര്‍ഷികത്തിന് അവിടെയെത്താനായി പുറപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് അന്റാര്‍ടിസ് സര്‍വ്വേയില്‍ മെറ്ററോളജിസ്റ്റായിരുന്നു ഇവര്‍. 2009ല്‍ ദക്ഷിണധ്രുവത്തിലേയ്ക്ക വനിതാ സംഘവുമായി ഇവര്‍ പോയിരുന്നു.
അസ്റ്റണിന്റെ ദൗത്യം വിജയിക്കുകയാണെങ്കില്‍ മറ്റൊരു ഉപകരണവുമില്ലാതെ അന്റാര്‍ട്ടിക്ക കടക്കുന്ന ആദ്യ വ്യക്തിയെന്ന വിശേഷണമായിരിക്കും അസ്റ്റണ് ലഭിയ്ക്കുക. യാത്രക്കിടെ അസ്റ്റണ്‍ ട്വിറ്ററില്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല