പുതുതായി അര്‍ബുദ രോഗത്തിനിരയാവുന്നവരുടെ എണ്ണത്തില്‍ പത്തുവര്‍ഷംകൊണ്ട് 20 ശതമാനം വര്‍ധനയുണ്ടായതായി വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് കണ്ടെത്തി. പ്രതിവര്‍ഷം 1.2 കോടിയാളുകള്‍ക്കാണ് കാന്‍സര്‍ ബാധിക്കുന്നത്. ഇതില്‍ നാലിലൊന്നും ശ്രമിച്ചാല്‍ ഒഴിവാക്കാവുന്ന അര്‍ബുദമാണെന്ന് സംഘടന പറയുന്നു. കാന്‍സര്‍ ഉള്‍പ്പെടയുള്ള രോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനു മുന്നോടിയായാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ആയുസ്സ് കൂടുന്നതും പ്രായമേറിയവരുടെ അനുപാതം വര്‍ധിക്കുന്നതുമാണ് അര്‍ബുദ ബാധയേറാനുള്ള പ്രധാന കാരണം. എന്നാല്‍ ഭക്ഷണരീതിയുടെയും ജീവിത ശൈലിയുടെയും കുഴപ്പങ്ങള്‍ കൊണ്ടും വലിയൊരളവുവരെ അര്ബുദമുണ്ടാകുന്നുണ്ട്. മനസ്സുവെച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഇങ്ങനെയുള്ള രോഗങ്ങള്‍. പ്രതിവര്‍ഷം 28 ലക്ഷം അര്ബുദബാധയെങ്കിലും ജീവിതശൈലിയുടെ മാറ്റം കൊണ്ട് തടയാനാവും.
നഗരവത്കരണം ത്വരഗതിയിലാവുന്നതാണ് കാന്‍സര്‍പോലുള്ള ആധുനിക രോഗങ്ങള്‍ പെരുകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ അടുത്ത ദശകത്തില്‍ അര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല