കാലം മാറുന്നതിന് അനുസരിച്ച് കോലം മാറും, തട്ടിപ്പിന്റെ കാര്യത്തില്‍ ഇക്കാര്യം സത്യമാണ് പണ്ട് പോക്കറ്റടി ആയിരുന്ന സ്ഥാനത്ത് ഇന്നത് ക്രെഡിറ്റ് കാര്‍ഡിലേക്ക് തിരിഞ്ഞതും അത്തരത്തില്‍ ഒരു മാറ്റമാണ്. എന്തായാലും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്റെ കാര്യത്തിലുള്ള ആശങ്കയ്ക്ക് ഇനി വിരാമമിടാം എന്നാണു ഡൈനാമിക്സ് എന്ന കമ്പനിയുടെ വാഗ്ഥാനം. ഇതിന്റെ ഭാഗമായി കമ്പനി പുതിയ കാര്‍ഡുമായി രംഗത്തു വന്നിരിക്കുകയാണ്. ഈ കാര്‍ഡ് എല്ലാ തട്ടിപ്പുകളെയും അതിജീവിക്കുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം.
സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഈ കാര്‍ഡിന്റെ ഉള്ളിലുള്ള ബാറ്ററിക്ക് മൂന്നുവര്‍ഷത്തെ ആയുസുണ്ട്. സിറ്റി ബാങ്കിന്റെ പരീക്ഷണം വിജയിച്ചാല്‍ ഇത് വ്യാപകമാക്കാനാണ് കമ്പനിയുടെ പരിപാടി. തീരെ ചെറിയ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഓരോ തവണയും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പുതിയ സെക്യൂരിറ്റി കോഡ് നല്‍കും. സാധാരണഗതിയില്‍ മൂന്നക്ക കോഡ് കാര്‍ഡിന്റെ പിന്‍ഭാഗത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തട്ടിപ്പുകാര്‍ക്ക് ഇത് പകര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു. മാഗ്നറ്റിക് സ്ട്രിപ്പില്‍ സൂക്ഷിച്ചിട്ടുള്ള നമ്പരും ഓരോ സമയവും മാറും. അതും നിലവിലുള്ള സാങ്കേതികതകൊണ്ട് പകര്‍ത്താന്‍ കഴിയില്ല. ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചുള്ള കാര്‍ഡ് ഇപ്പോള്‍ സിറ്റി ബാങ്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുവരികയാണ്. കാര്‍ഡിന്റെ ഓരോ നമ്പരും ഓരോ ഉപയോഗത്തിനുംശേഷം മാറും. ഓണ്‍ലൈന്‍ ഷോപ്പര്‍മാര്‍ കാര്‍ഡ് തുറക്കാന്‍ ഒരു പിന്‍ എന്റര്‍ ചെയ്യുമ്പോള്‍ പുതിയൊരു നമ്പര്‍ മുന്‍വശത്ത് തെളിഞ്ഞുവരും.
ഇത് സുരക്ഷിതമായി വെബ്സൈറ്റുകളില്‍ ടൈപ്പ് ചെയ്യാം. ഇതും ഓരോ സമയത്തും മാറിവരും. കാര്‍ഡ് ഓഫാക്കുമ്പോള്‍ അതിന്റെ ശരിയായ നമ്പര്‍ മാഗ്നറ്റിക് സ്ട്രിപ്പ് സൂക്ഷിക്കില്ല. ഇതില്ലാതെ കാര്‍ഡ് ഉപയോഗശൂന്യമാണ്. അതിനാല്‍ കള്ളന്മാര്‍ക്കും ഇത് തത്കാലത്തേക്കുപോലും ഉപയോഗിക്കാന്‍ കഴിയില്ല. എന്തായാലും ഇതോടു കൂടി തട്ടിപ്പുകാര്‍ക്ക് ഇനി ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തുക എന്നത് പ്രയാസമേറും എന്നുറപ്പാണ്. എങ്കിലും കള്ളന്മാരും പുതിയ അടവുകള്‍ പയറ്റാതിരിക്കുമോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല