1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2011


ഇന്നേവരെ നടന്നതില്‍ വെച്ചേറ്റവും വലിയ സൈബര്‍ അറ്റാക്ക് ബോസ്റ്റണിലെ സുരക്ഷാ വിദഗ്തര്‍ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും അടക്കം 72 ല്‍ അധികം ഔദ്യോഗിക കമ്പ്യൂട്ടര്‍ ശ്രിംഖലകള്‍ക്ക് നേരെ വന്‍ സൈബര്‍ ആക്രമണം ഉണ്ടായതായാണ് കണ്ടെത്തല്‍. ഈ ആക്രമണം ആസൂത്രണം ചെയ്തത് അഞ്ചു വര്‍ഷം കൊണ്ടാണത്രേ!

ചരിത്രത്തില്‍ ഇന്നേവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ഇതെന്നാണ് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകരായ മകഫിയെ പറഞ്ഞത്. അത്യാധുനിക ആയുധ സംവിധാനങ്ങളുമായ് ബന്ധപ്പെട്ട പന്ത്രണ്ടു യുഎസ് പ്രതിരോധ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടറുകളും ഹാക്കര്‍മ്മാര്‍ കടന്നു കൂടിയവയില്‍ ഉള്‍പ്പെടുന്നു. ചൈനീസ് ഹാക്കര്മാരാന് ഇതിനു പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നും ചൈന ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്. ആക്രമണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണത്രേ!

ആക്രമണത്തിന് ഉപയോഗിച്ച സോഫ്റ്റ്‌വെയറുകള്‍ ദൂരെ നിന്നും നിയന്ദ്രിക്കാവുന്ന ചാര സോഫ്റ്റ്‌വെയറുകള്‍ ആണെന്നും മകഫിയ അറിയിച്ചു. വര്‍ഷങ്ങളായ്‌ നടത്തി കൊണ്ടിരിക്കുന്ന ഈ ആക്രമണങ്ങള്‍ ജനീവയിലെ ഐക്യരാഷ്ടസഭ സെക്രട്ടറിയേറ്റിനെയും യു എസ് ഊര്‍ജ്ജ – പ്രതിരോധ വകുപ്പുകലെയുമാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ കാരണങ്ങളൊക്കെ ചൈനയാണ് ആക്രമണത്തിന് പിന്നിലെന്ന സംശയത്തെ പിന്തുണയ്ക്കുകയാണ്. ഇനി വരും കാലം സൈബര്‍ യുദ്ധാങ്ങളുടെതാകുമോ എന്ന് നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.