ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റി യുടെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച ഡോര്‍സെറ്റ് പൂളിലുള്ള സെന്‍റ് ജോര്‍ജ് ചര്‍ച് ഹാളില്‍ കേരള തനിമയോടെ നടന്നു . അത്യന്തം ആവേശം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഓണാഘോഷം ഉദ്ഘടനം ചെയ്തു. യുക്മ പ്രസിഡന്റ് ആയി രണ്ടാമതും തിരെഞ്ഞുടുക്കപെട്ട വര്‍ഗീസ് ജോണിനു പ്രതേക സ്വീകരണം നല്‍കി യോഗം അനുമോദിച്ചു . പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷം വഹിച്ച യോഗത്തില്‍ കമ്മിറ്റി അംഗം ജോണ്‍സന്‍ സ്വാഗതം പറയുകയും യുക്മ റീജിയണല്‍ സെക്രട്ടറി മനോജ് പിള്ള നന്ദി അര്‍പ്പിക്കുകയും ചെയ്തു.
ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്ത ഈ മഹാ ആഘോഷത്തില്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന
കലാപരിപാടികള്‍ അവതരണ ശൈലി കൊണ്ട് പ്രതെയ്കം ശ്രദ്ധേയമായി. വനിതാ ടീം ഉള്‍പ്പടെ ആറു ടീമുകളാണ് വടംവലി മത്സരത്തില്‍ പങ്കെടുത്തത്. കൂടാതെ വനിതകളുടെ ബോട്ട് റൈസ് യും ഉണ്ടായിരുന്നു. നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി നാടന്‍വാഴയിലയില്‍ വിളമ്പിയ ഇരുപത്തി ആറു ഐറ്റം ഉള്‍പെടുത്തിയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ ആയിരുന്നു ആഘോഷ പരിപാടിയിലെ മുഖ്യ ഇനം .
ഡി കെ സി നടത്തിയ കായിക മത്സരങ്ങളിലും, യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ നടത്തിയ സ്പോര്‍ട്സ് മീറ്റിലും പങ്കെടുത്തു വിജയികള്‍ ആയവരെ അനുമോദിക്കുകയും അവര്‍ക്ക് ട്രോഫിയുംസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു . ഈ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമാക്കാന്‍ സഹായിച്ച ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയുടെ എല്ലാ അംഗങ്ങളോടും, ആഘോഷം ഉദ്ഘടനം ചെയ്ത യുക്മ പ്രസിഡന്റ് നോടും , കൂടാതെ ഇംഗ്ലീഷ്കാര്‍ ഉള്‍പ്പടെയുള്ള, പങ്കെടുത്ത എല്ലാവരോടും അസോസിയേഷന്‍ ന്റെ പേരില്‍ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ഷാജി തോമസ് , സെക്രട്ടറി ഗിരീഷ് കൈപ്പള്ളി എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല