മോസ്കോ നഗരം ഒരു നാല്പതുകാരന്റെ മദിരോത്സവതിനാണ് സാക്ഷിയായിരിക്കുന്നത്. തറെ ഗേള്‍ഫ്രണ്ട് ഉപേക്ഷിച്ചതിന്റെ വാശിക്ക് മോസ്കോയില്‍ മദ്യപിച്ച് നഗ്നനായി കാറോടിച്ച ഈ നാല്‍പ്പതുകാരന്‍ ഗ്രോടി ഇടിച്ചു തകര്‍ത്തത് ഒന്ന് രണ്ടും വാഹനങ്ങളല്ല, 12 വാഹനങ്ങള്‍ക്കാണ് ഈ നിരാശാകാമുകന്‍ കേടുപാട് വരുത്തിയത്. ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് പൊലീസിന് ഇയാളെ പിടികൂടാനായത്. പൊലീസ് പിടിയിലാകുമ്പോള്‍ ഇയാള്‍ കാറിനുള്ളില്‍ പൂര്‍ണ്ണ നഗ്നനായിരിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
മോള്‍ദോവ സ്വദശിയായ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പൊലീസ് പിടിയിലായ ഇയാളുടെ ചിത്രവും അപകടത്തില്‍പെട്ട വാഹനങ്ങളുടേയും പരിക്കേറ്റവരുടേയും ദൃശ്യങ്ങളും ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. കാറില്‍ നിന്നും വലിച്ചു പുറത്തിറക്കിയപ്പോള്‍ ഇയാള്‍ പൂര്‍ണ നഗ്നനാണെന്നു മനസിലാക്കിയ പോലീസ് തങ്ങളുടെ കൊട്ട് കൊണ്ട് ഇയാളുടെ നഗ്നത മറയ്ക്കുകയായിരുന്നു. അതേസമയം നിലത്തു കിടന്നിയാള്‍ എന്റെ ശരീരം മറയ്ക്കരുതെന്നു ആജ്ഞാപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
തലസ്ഥാനനഗരത്തിലൂടെ അപകടകരമായി കാറോടിച്ചതിനിടയില്‍ നാല് പൊലീസ് വാഹനങ്ങളുള്‍പ്പെടെ 12 വാഹനങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടാക്കിയത്. പലര്‍ക്കും പരിക്കേറ്റു. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നു പോലീസ് ചോദ്യം ചെയത്ത്തില്‍ നിന്നും ഗ്രോടി പറഞ്ഞത് പ്രണയ നൈരാശ്യം കൊണ്ടാണ് താന്‍ ഇങ്ങനെയൊക്കെ ചെയ്തതെന്നാണ്, കാമുകിക്ക് ഒരു സീരിയസ് റിലേഷന് താലപര്യമില്ലെന്നു പറഞ്ഞത്രേ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല