മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നതിനെ തുടര്‍ന്ന് ബ്രിസ്റ്റളിലെ സെന്റ് ജോര്‍ജസ് ഹൗസ് ഫ്ലാറ്റിലെ താമസക്കാര്‍ മാലിന്യം ചീഞ്ഞളിഞ്ഞ മണത്തില്‍ ജീവിക്കുന്നു. സുരക്ഷാ-ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിക്കുന്നത്. ഈ ഫ്ലാറ്റിന് സമീപം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ എലികളുടെയും കുറുക്കന്‍മാരുടെയും ശല്യം ഇവിടെ വര്‍ദ്ധിച്ചിരിക്കുകയാണ്.
രാത്രി ഈ മേഖലയിലൂടെ സഞ്ചരിക്കാനും സാധിക്കില്ലെന്ന് ഇവിടുത്തെ താമസക്കാര്‍ പറയുന്നു. ആഴ്ചകളായി മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ നാല് അടി ഉയരത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇക്കാരണങ്ങള്‍ അടുത്ത ബന്ധുക്കള്‍ പോലും തങ്ങളെ സന്ദര്‍ശിക്കാന്‍ ഫ്ലാറ്റില്‍ വരില്ലെന്നാണ് അവര്‍ പറയുന്നത്. വേനല്‍ക്കാലമാകുമ്പോഴും ജീവനക്കാരുടെ ഈ പ്രതിഷേധം തുടര്‍ന്നാല്‍ മണം രൂക്ഷമാകുകയും ഇവിടെ ജീവിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യും.
മാലിന്യം നീക്കം ചെയ്യാന്‍ ബ്രിസ്റ്റള്‍ സിറ്റി കൗണ്‍സിലുമായി കരാറൊപ്പിട്ടിരിക്കുന്ന മെയ് ഗര്‍ണിയെ താമസക്കാര്‍ സമീപിച്ചെങ്കിലും ഇതിന് പരിഹാരമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ജീവനക്കാര്‍ സുരക്ഷാ പ്ര്ശ്‌നത്തില്‍ ഉറപ്പു കിട്ടാതെ ജോലി ചെയ്യില്ലെന്നുള്ള തീരുമാനത്തിലാണ്. പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സംഘടിച്ചിരിക്കുകയാണ് ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല