ആരുടേയും സഹായമില്ലാതെ കപ്പലില്‍ ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞവള്‍ എന്ന ബഹുമതി ഡച്ചുകാരിക്ക്. ലൌറ ഡെക്കര്എന്ന ഡച്ചുകാരി കരീബിയന്‍ ദ്വീപായ സെന്റ്:മാര്‍ട്ടിനില്‍ നിന്നും ജനുവരി 20 2011നാണ് ലോകം ചുറ്റാന്‍ പുറപ്പെട്ടത്. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം അവര്‍ ഇതേ തുറമുഖത്ത് എത്തിച്ചേരുകയും ചെയ്തു. ഇവരുടെ പഴയ റെക്കോര്‍ഡിനേക്കാള്‍ എട്ടു മാസം കുറവിലാണ് ഇപ്രാവശ്യം അവര്‍ തിരിച്ചെത്തിയത്. എന്നാല്‍ ഗിന്നസ് ബുക്കില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പരിഗണിക്കാത്തതിനാല്‍ ഈ പതിനാറുകാരിക്ക് കാത്തിരുന്നേ മതിയാകൂ.
വേള്‍ഡ് സൈലിംഗ് സ്പീഡ് റെക്കോര്‍ഡ് കൌണ്‍സില്‍ കൌമാരക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ കൌമാരക്കാരുടെ കടല്‍യാത്ര കണക്കിലെടുക്കാറില്ല. തന്റെ കടല്‍യാത്ര വളരെ സുഖപ്രദമായിരുന്നു എന്നും എല്ലായിടങ്ങളിലും ഡോള്‍ഫിനുകള്‍ തന്നെ അനുഗമിച്ചു എന്നും ലൌറ പറഞ്ഞു. ഡോള്‍ഫിനുകള്‍ തന്റെ പ്രിയപ്പെട്ടവരാണ് താനേറെ സന്തോഷവതിയാണിപ്പോള്‍ എന്നും ലൌറ കൂട്ടിച്ചേര്‍ത്തു. തന്റെ പതിനാലാം വയസില്‍ ലൌറ റെക്കോര്‍ഡിലേക്ക് ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നിരുന്നാലും കുട്ടിയുടെ അപകടസാധ്യതയെ കണക്കിലെടുത്ത് യാത്രക്ക് കോടതി അനുവദിച്ചില്ല.
ജൂലായ് 2010ഇല് ഒടുവില്‍ അനുവാദം ലഭിക്കുകയും അതെ വര്‍ഷം തന്നെ ലൌറ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് മുറിച്ചു കടക്കുകയും ചെയ്തു. പിന്നീട് തന്റെ ലക്ഷ്യങ്ങള്‍ ഒന്നൊന്നായി കീഴടക്കി ലൌറ.ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് പതിനേഴു വയസ്സുതികയാന്‍ മൂന്നു ദിവസം ബാക്കിയുള്ളപ്പോള്‍ ലോകപര്യടനം പൂര്‍ത്തിയാക്കിയ ആസ്ത്രെലിയക്കാരി ജെസിക്ക വാട്ട്സനിന്റെ പേരിലായിരുന്നു. ലൌറയുടെ റെക്കോര്‍ഡ് ശ്രദ്ധിക്കപ്പെട്ടതിന്റെ മറ്റൊരു കാരണം തുടര്‍ച്ചയായ കടല്‍ യാത്രയാണ്. ജെസിക്ക തുറമുഖങ്ങളില്‍ നിന്നും തുറമുഖങ്ങളിലെക്കായിരുന്നു യാത്ര നടത്തിയത്. മൂന്ന് ദിവസത്തിനേക്കാള്‍ അധികം കടലില്‍ തുടര്‍ച്ചയായി യാത്ര ചെയ്യാതെയാണ് ജെസിക്ക റെക്കോര്‍ഡ് നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല