പതിനാലു മാസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നതിന് പിതാവ് അറസ്റ്റില്‍, നാഥന്‍ അലൈന്‍ എന്ന ഇരുപത്തി ഏഴുകാരനാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കുട്ടിയുടെ അമ്മ പത്തൊമ്പതുകാരിയായ ഡാനിയേലെ ഹാന്‍ഡ്‌സ് കുട്ടിയെ പിതാവിനെ ഏല്‍പിച്ച് മാതാപിതാക്കളെ കാണാന്‍ പോയി മുപ്പതു മിനിട്ടുകള്‍ക്കുള്ളിലായിരുന്നു സംഭവം.
കരഞ്ഞ കുഞ്ഞിനെ കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ വയ്യാതെയാണ് പിതാവ് കൊല ചെയ്യത്. കവിളിലും വയറ്റിലും ശക്തിയായി അടിച്ചതുമൂലമുണ്ടായ അന്തര്‍ രക്തസ്രാവമാണ് മരണകാണമായി പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ അധികമായപ്പോള്‍ കുട്ടിയുടെ വയറ്റില്‍ കരച്ചില്‍ നിര്‍ത്താന്‍ താന്‍ അടിച്ചുവെന്നും ഇതല്ലാതെ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും നാഥന്‍ പറഞ്ഞു.
കുട്ടി ഇത്രമാത്രം ഒരിക്കലും കരയാറില്ലായിരുന്നെന്നും അതിനാല്‍ തന്നെ കുട്ടിയുടെ കരച്ചില്‍ തനിക്ക് അരോചകമായി തോന്നിയെന്നും നാഥന്‍ പറഞ്ഞു. എന്നാല്‍ താന്‍ കുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും കരച്ചില്‍ നിര്‍ത്തണമെന്ന് മാത്രമാണാഗ്രഹിച്ചതെന്നും എന്നാല്‍ താന്‍ അടിച്ചത് തെറ്റായെന്ന് തോന്നിയതിനാല്‍ കുട്ടിയോട് മാപ്പപേക്ഷിച്ചിരുന്നെന്നും നാഥന്‍ പറഞ്ഞു.
എന്നാല്‍ നഥാന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാനാവാത്തതും ക്രൂരവുമെന്നാണ് ലണ്ടന്‍ ജഡ്ജിലെ കോമണ്‍ സര്‍ജന്റായ ബ്രിയാന്‍ ബാര്‍ക്കര്‍ പറഞ്ഞത്. ആശുപത്രിയിലും പോലീസിന്റെ അടുത്തും കുട്ടിയുടെ അവസ്ഥ സംബന്ധിച്ച് നഥാന്‍ നല്‍കിയ കാര്യങ്ങള്‍ പരസ്പര വിരുദ്ധമായിരുന്നു. എന്നാല്‍ സത്യം പുറത്തുവന്നത് നല്ലതിനാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഒമ്പതു വര്‍ഷത്തെ തടവ് നഥാന് കോടതി വിധിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല