നാസയുടെ ചാന്ദ്രപര്യവേഷണ വാഹനമായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ഇന്റീരിയര്‍ ലബോറട്ടറി(ഗ്രെയില്‍)യുടെ വിക്ഷേപണം മാറ്റിവച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്നലെ നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് മാറ്റിവച്ചത്.
കാലാവസ്ഥ അനുകൂലമായാല്‍ അമേരിക്കന്‍ സമയം, നാളെ രാവിലെ ഒന്‍പതോടെ വിക്ഷേപണം നടത്താനാണ് നാസയുടെ പദ്ധതി. ഫ്ളോറിഡയിലെ കേപ്കനാവറല്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഗ്രെയില്‍ വിക്ഷേപിക്കുന്നത്. ചന്ദ്രന്റെ ഉല്പത്തി ഉള്‍പ്പെടെയുള്ള നിഗൂഢതകള്‍ക്കു വ്യക്തമായ ഉത്തരം നല്കാന് ഗ്രെയില്‍ ദൌത്യത്തിനു കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ.
ചന്ദ്രോപരിതലത്തെക്കുറിച്ചും അകക്കാമ്പിനെക്കുറിച്ചും ഗ്രെയില്‍ പഠിക്കും. ഒമ്പതു മാസം നീണ്ടു നില്ക്കുന്ന പ്രവര്‍ത്തങ്ങളിലൂടെ ചന്ദ്രനെക്കുറിച്ച് ശാസ്ത്രലോകത്തിന് അജ്ഞാതമായ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രനും ഭൂമിയും രൂപപ്പെട്ടതെങ്ങിനെ എന്നതിനെക്കുറിച്ചും ഇതിലൂടെ വിവരങ്ങള്‍ ലഭിക്കും. ഇതിനായി ഗ്രെയില്‍ ദൌത്യത്തില്‍ എ, ബി എന്നീ ഇരട്ട ബഹിരാകാശ വാഹനങ്ങളാണ് ഉപയോഗിക്കുത്. 2.6 ലക്ഷം മൈലുകളാണ് ഗ്രെയില്‍ എ. താണ്േടണ്ടത്. ബി ആകട്ടെ 2.7 മില്യണ്‍ മൈല്‍ ദൂരം സഞ്ചരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല