നിങ്ങള്ക്കറിയാമോ ബ്രിട്ടനില്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് അടിസ്ഥാന യോഗ്യത പോലുമില്ല, അടിസ്ഥാന കണക്കുകളിലും സാഹിത്യത്തിലും സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരീക്ഷയില്‍ മുപ്പത്തിഒന്‍പതു പ്രാവശ്യം പരാജയപെട്ടിട്ടും നൂറോളം പേര്‍ അധ്യാപകരായി ക്ലാസ്സ്‌മുറികളിലേക്ക് എത്തിയിട്ടുണ്ട്. ട്രൈനീ അധ്യാപകര്‍ക്ക് സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷകള്‍ മറികടക്കണം. പക്ഷെ അധ്യാപകരായി പ്രവേശിച്ച മിക്കവാറും പേര്‍ ഈ പരീക്ഷയില്‍ വിജയിച്ചിട്ടില്ല. അടിസ്ഥാന സാഹിത്യ പരീക്ഷയില്‍ എട്ടു ശതമാനത്തോളം പേര്‍ക്ക് മൂന്നോ അതിനധികമോ പ്രാവശ്യം പരീക്ഷ വീണ്ടും എഴുതേണ്ടതായി വന്നു. എന്നാല്‍ കണക്ക് പരീക്ഷക്ക് ഈ എണ്ണത്തില്‍ പത്തു ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ചിലര്‍ പത്തോളം പ്രാവശ്യം എഴുതേണ്ടതായി വന്നു ,ഈ പരീക്ഷ വിജയിക്കുന്നതിന്.ഒരു അപേക്ഷകന്‍സാഹിത്യ പരീക്ഷക്ക് മുപ്പത്തി ആറു പ്രാവശ്യമാണ് ഹാജരായത്. മറ്റൊരാള്‍ കണക്ക് പരീക്ഷക്ക് മുപ്പത്തി ഒന്‍പതു പ്രാവശ്യവും. ക്ലാസില്‍ ചെയ്യേണ്ട കണക്കുകളും മറ്റു പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളും എങ്ങനെ എഴുതണം എന്നോക്കെയാണ് ചോദ്യങ്ങള്‍. ഒരു രജിസ്റ്റര്‍ ചെയ്ത ടീച്ചര്‍ ട്രെയിനിംഗ് സെന്റെറില്‍ കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ ആയിട്ടാണ് ഈ പരീക്ഷ. 6,740 പേര്‍ക്ക് സാഹിത്യത്തില്‍ റീടെസ്റ്റ് എഴുതേണ്ടതായി വന്നു . അത് കണക്ക് പരീക്ഷയില്‍ 6,440 പേരായി കുറഞ്ഞു.
760ഓളം പേര്‍ക്ക് സാഹിത്യത്തില്‍ അഞ്ചു പ്രാവശ്യത്തിനെക്കാള്‍ കൂടുതല്‍ പരീക്ഷ എഴുതേണ്ടതായി വന്നു. 40 പേര്‍ക്ക് പത്തോ അതിനധികം പ്രാവശ്യം പരീക്ഷ എഴുതേണ്ടതായി വന്നു. ഇത് കണക്കിന് 1290പേര്‍ അഞ്ചു പ്രാവശ്യത്തെക്കാള്‍ കൂടുതല്‍ പരീഷ എഴുതേണ്ടതായി വന്നപ്പോള്‍ പത്ത് പ്രാവശ്യത്തെക്കാള്‍ കൂടുതല്‍ പരീക്ഷ എഴുതിയവര്‍ 160 പേരായിരുന്നു. സാഹിത്യത്തില്‍ പ്രധാനമായും വ്യാകരണം, ചിഹ്നം, ഗ്രാഹ്യത, ഉച്ചാരണം എന്നി ഭാഗങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അധ്യാപകരുടെ സംഘടന 2001 മുതല്‍ ഈ പരീക്ഷ അനാവശ്യമാണെന്ന് പറഞ്ഞു റദ്ദാക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു.
റിയല്‍ എഡ്യുക്കേഷന്റെ ചെയര്‍മാന്‍ നിക്ക് സീടോന്‍ പറയുന്നത് “തങ്ങളുടെ നിലവാരത്തിലുള്ള അധ്യാപകരെ ലഭിച്ചില്ല എങ്കില്‍ കുട്ടികള്‍ക്ക് പഠിക്കുവാന്‍പിന്നെ ഒരു അവസരവും ലഭിക്കില്ല എന്നാണു. ഈ കണക്കുകള്‍ പറയുന്നത് ഈ ഉദ്യോഗത്തില്‍ ഒരിക്കലും വരരുതാത്ത എത്ര പേര്‍ ആണ് ഇതിനായി അപേക്ഷിച്ചേക്കുന്നത് എന്നാണു. എത്ര പ്രാവശ്യം വേണമെങ്കിലും ഓണ്‍ലൈന്‍ ടെസ്റ്റ് എഴുതാം എന്നുള്ള സൗകര്യം കുറച്ചു ഈ പ്രശ്നം പരിഹരിക്കാന്‍ മുതല്‍ നടപടികള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല