1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സ്വന്തം ലേഖകന്‍: ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ച് ചൈന, ഉത്തരാഖണ്ഡിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു പറയുമെന്ന് ചോദ്യം. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളിയ ചൈന ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചോദ്യം ഉന്നയിച്ചു. അമ്പതു ദിവസമായി ഡോക് ലാമില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യം മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തടയുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നല്‍കി.

ഡോക് ലാം സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ സംഘര്‍ഷം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെന്‍ലി പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായി സൈനിക ഏറ്റമുട്ടലിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു സൈന്യത്തെ പിന്‍വലിക്കാം എന്ന ഇന്ത്യയുടെ നിര്‍ദ്ദേശം പ്രയോഗികമെല്ലെന്നും, ഇന്ത്യന്‍ സൈന്യത്തെ നിരുപാധികം മേഖലയില്‍ നിന്നും പിന്‍ വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അല്ലാത്ത പക്ഷം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈന വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.