ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് കുട്ടികളുടെ ആശുപത്രിയില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവം. ചൈല്‍ഡ് കെയര്‍ സെന്ററിലെ പ്രസവശുശ്രൂഷകമാരുടെ അനാസ്ഥമൂലമാണ് കുട്ടികളും അമ്മമാരും കൊല്ലപ്പെട്ടതെന്ന വിവാദം കത്തിനില്‍ക്കുകയാണ്. അതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സ്ഥാപനത്തെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നതാണ്.
ആശുപത്രികളുടെ കൃത്യതയെക്കുറിച്ച് പരിശോധിക്കുന്ന കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എത്ര അപകടകരമായ സാഹചര്യം വന്നാലും സിസേറിയന്‍ അനുവദിക്കാത്ത ആശുപത്രി അധികൃതരുടെ നടപടിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പൊക്കില്‍ക്കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ പ്രസവിച്ച രണ്ട് കുട്ടികളാണ് അടുത്തിടെ ആശുപത്രിയില്‍ മരണമടഞ്ഞത്.
2008ലാണ് യുകെയിലെങ്ങും വിവാദമുണ്ടാക്കിയ അഞ്ച് കുട്ടികളുടെ മരണം ആശുപത്രിയില്‍ നടന്നിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഏപ്രിലിലുമാണ് ബാക്കിയുള്ള മരണങ്ങള്‍ നടന്നിരിക്കുന്നത്. ആശുപത്രിയില്‍ തുടരെത്തുടരെ മരണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ എന്‍എച്ച്എസും മറ്റ് ആരോഗ്യവകുപ്പുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആശുപത്രിക്ക് ശക്തമായ താക്കീത് കൊടുത്തതുകൂടാതെ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല