സൗദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയില്‍ പുരുഷ ജീവനക്കാരെ നിയമിയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ്. ബുധനാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
ഇതോടെ ഇത്തരം കടകളില്‍ ജോലി ചെയ്തിരുന്ന 40,000ത്തോളം പുരുഷന്‍മാര്‍ക്ക് ജോലി നഷ്ടമാവും. ഇതില്‍ ഭൂരിഭാഗവും ഇന്ത്യ പോലുള്ള രാജ്യത്ത് നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ സ്ത്രീകളുടെ അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ ഈ ഉത്തരവിനെതിരെ മതനേതൃത്വം തന്നെ രംഗത്തു വന്നിട്ടുണ്ട്.
അതേസമയം സ്ത്രീകള്‍ക്കുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും പുരുഷ ജോലിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കമുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ജൂലായില്‍ നിലവില്‍ വന്നേക്കുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല