1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

സ്വന്തം ലേഖകന്‍: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയില്‍ വിവാഹം പവിത്രമായ ബന്ധമാണെന്നും അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമായി കാണാനാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ഥിഭായി ചൗധരി രാജ്യസഭയെ അറിയിച്ചത്. ഡിഎംകെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ 75 ശമതാനം വിവാഹിതരായ സ്ത്രീകളും ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയരാകുന്നുവെന്ന് സ്ത്രീകള്‍ക്കെതിരൊയ അതിക്രമം തടയുന്നതിനുള്ള ഐക്യരാഷ്ട്രസഭാ സമിതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

മാനഭംഗത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള സങ്കല്പമല്ല ഇന്ത്യയിലേതെന്ന് കേന്ദ്രമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങള്‍, വിവിധ ആചാരങ്ങള്‍, മത വിശ്വാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ വിവാഹം എന്ന സങ്കല്പം രൂപം കൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര മാനദണ്ഡം ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.