വധശിക്ഷ അവസാനിപ്പിക്കണമെന്നും ഇതിനു വേണ്ട നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ തയാറാകണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
മനുഷ്യമഹത്വത്തിന് എതിരാണ് വധശിക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷയെ ആസ്പദമാക്കി റോമില്‍ നടക്കുന്ന ഒരു അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധിസംഘത്തെ ബുധനാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്യവേയാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്.
റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സമാധാന സംഘടനയായ സാന്റ് എഗിദിയോ കമ്യൂണിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിയമമന്ത്രിമാരും ജഡ്ജിമാരും അഭിഭാഷകരുമടങ്ങുന്ന പ്രതിനിധിസംഘങ്ങളുമാണ് പങ്കെടുക്കുന്നത്. ജീവിതമില്ലാതെ നീതിയില്ല എന്ന വിഷയത്തിലാണ് ഏകദിന അന്താരാഷ്ട്രസമ്മേളനം നടന്നത്.
പൌരസ്ത്യതിരുസംഘം സെക്രട്ടറി ആര്‍ച്ച്ബിഷപ് അഗോസ്തീനോ മാര്‍ച്ചെറ്റോയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വധശിക്ഷയെ അനുകൂലിക്കുന്നത് ക്രൈസ്തവവിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല