ശരീരത്തിലെ മാംസത്തെ ബാധിക്കുന്ന തരത്തിലുള്ള ന്യൂമോണിയ ബ്രിട്ടനില്‍ പടരുന്നു. വളരെ എളുപ്പത്തില്‍ തന്നെ പൂര്‍ണ ആരോഗ്യമുള്ള ആളുകളില്‍ക്കൂടി പകരും എന്നതാണ് ഇതിന്റെ പ്രത്യേകത. എം.ആര്‍.എസ്.എ.യുടെ ഭീകരമായ വകഭേദമായ ഇത് ആദ്യമായി കണ്ടെത്തിയത് യു.എസില്‍ ആയിരുന്നു. USA300എന്നാണു ഈ രോഗാണു അറിയപ്പെടുന്നത്. ഈ രോഗം ശരീരത്തില്‍ പൊള്ളല്‍ ഉണ്ടാക്കുന്നതും സാധാരണ മുന്‍നിരയില്‍ നില്‍ക്കുന്ന പല ആന്റി ബയോട്ടിക്സിനോടും ചെറുത്ത് നില്‍ക്കുന്നതുമാണ്. മറ്റുള്ളവരുമായുള്ള ത്വക്ക് സമ്പര്‍ക്കത്തിലൂടെ ഇത് പകരും. ഇപ്പോള്‍ ഇത് ബ്രിട്ടനിലെ പല ഇടങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.
അത്യന്തം അപകടകാരിയായ ഈ രോഗാണുവിനെ നാം കരുതി ഇരിക്കണം. ഇതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയല്ലാതെ മറ്റു വഴികളൊന്നും ഇത് വരേയ്ക്കും കണ്ടെത്തിയിട്ടില്ല എന്ന് ബാത്ത് യൂണിവേര്‍സിറ്റിയിലെ ഡോ:റൂത്ത് മാസി പറഞ്ഞു. ഈ രോഗാണുവിന് രക്തചംക്രമണത്തെ ബാധിക്കാന്‍ കഴിയും. രക്തത്തെ വിഷമയമാക്കാന്‍ സാധിക്കും എന്നുള്ളതാണ് ഈ രോഗാണുവിന്റെ ഭീകരത. ഈ രോഗാണു അമേരിക്കയില്‍ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് ഒരു ദുരന്തമാകുന്നതിനു മുന്‍പ് തടയിടാന്‍ കഴിയും എന്ന് ഡോക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
എം.എസ്.ആര്‍.എ.എന്ന ബാക്ടീരിയയുടെ വകഭേദമായ ഈ രോഗാണു വിഷമയമായതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. മിക്ക ആന്റി ബയോടിക്സും ബാക്ടീരിയയുടെ ആവരണത്തെ ബാധിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇതിനനുസരിച്ച് ആവരണത്തെ മാറാന്‍ സാധിക്കുന്ന രോഗാണു ആണ് ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഹോസ്പിറ്റലുകളെക്കാള്‍ ഇത് ജനജീവിതത്തിലേക്കാണ് ഇറങ്ങിയിരിക്കുന്നത്. ഈ പകര്ച്ചാവ്യാധിയെ പിഴുതെറിയുവാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ എടുക്കും എന്ന് ഹെല്‍ത്ത് പ്രോട്ടെക്ഷന്‍ ഏജെന്സി അറിയിച്ചു. മുന്‍പും പലരീതിയിലുള്ള എം.ആര്‍.എസ്.എ. ബാക്ടീരിയകളെ ബ്രിട്ടനില്‍ കണ്ടെത്തിയിരുന്നു എങ്കിലും ഒരു ഭീഷണിയായി നിലനിന്നിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല