വിദേശത്തെ ഒളിജീവിതം അവസാനിപ്പിച്ച് പാകിസ്താനിലേക്ക് തിരിച്ചുവരാനിരിക്കുന്ന മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ വധിക്കുന്നയാള്‍ക്ക് 10.1 കോടി രൂപ പാരിതോഷികം നല്കുമെന്ന് കൊല്ലപ്പെട്ട ബലൂച് ദേശീയ നേതാവ് അക്ബര്‍ ബുഗ്തിയുടെ ചെറുമകന്‍ ഷഹസൈന്‍ ബുഗ്തി പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ പണമായും പത്ത് കോടി രൂപ വിലവരുന്ന ബംഗ്ലാവും നല്‍കുമെന്നാണ് വാഗ്ദാനം. കൂടാതെ, ശിഷ്ടകാലം അയാളുടെ പൂര്‍ണസുരക്ഷയുടെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായും ഷഹസൈന്‍ ബുഗ്തി പറഞ്ഞു.
മുഷാറഫിന്റെ ഭരണകാലത്തു നടന്ന സൈനിക നടപടിയില്‍ ഷഹ്സിന്റെ പിതാമഹനും ബലൂചിസ്ഥാന്‍ ദേശീയപാര്‍ട്ടി നേതാവുമായ അക്ബര്‍ ബുഗ്തിയും നിരവധി കൂട്ടാളികളും കൊല്ലപ്പെടുകയുണ്ടായി. മുഷാറഫിനെ വധിക്കുന്നയാള്‍ക്ക് പത്തുലക്ഷം രൂപ രൊക്കം പണമായി നല്‍കും. ഇതിനു പുറമേ പത്തുകോടി രൂപയുടെ ബംഗ്ളാവും നല്‍കും. മുഷാറഫിനെ വകവരുത്തുന്നയാളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഷഹ്സിന്‍ ബുഗ്തി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തന്റെ പിതാമഹന്‍ ഉള്‍പ്പെടെ നൂറുകണക്കിനു നിരപരാധികളുടെ രക്തം ചൊരിഞ്ഞയാളാണു മുഷാറഫെന്ന് അദ്ദേഹം ആരോപിച്ചു. മുഷാറഫിനെ തൂക്കിക്കൊല്ലണമെന്ന് നിര്‍ദേശിച്ച ബുഗ്തി, അദ്ദേഹത്തെ അറസ്റു ചെയ്യാന്‍ പാക് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നു ഭീഷണി മുഴക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല