പ്രശസ്തര്‍ ഉപയോഗിച്ച വസ്തുക്കള്‍ അവരെപോലെ തന്നെ പ്രശസ്തി നേടാറുണ്ട്. പലപ്പോഴും ലേലത്തിന് വെക്കുമ്പോള്‍ അവയൊക്കെ വന്‍ വില കൊടുത്ത് വാങ്ങാനും ആളുണ്ടാകും. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും മികച്ച പത്ത് പൊളിറ്റിക്കല്‍ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ധരിച്ചിരുന്ന തരം ജാക്കറ്റും ഇടംപിടിച്ചിരിക്കുകയാണ്.
നെഹ്റുവിലൂടെ പ്രശസ്തമായ ജാക്കറ്റ് ഇപ്പോള്‍ നെഹ്റു ജാക്കറ്റ് എന്നുതന്നെയാണ് അറിയപ്പെടുന്നത്. വടക്കേ ഇന്ത്യന്‍ ശൈലിയിലുള്ളതാണ് ഈ ജാക്കറ്റ്. അടഞ്ഞ കഴുത്തും, കോട്ടിന്റേതു പോലുള്ള തുണിത്തരവും ഫുള്‍ കൈയും പ്രത്യേകതകള്‍. ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്റെ പ്രതീകമായി ഇതു കരുതപ്പെട്ടിരുന്നു.
പത്തു വേഷങ്ങളില്‍ ഏഴാം സ്ഥാനമാണ് നെഹ്റു ജാക്കറ്റിനു ലഭിച്ചിരിക്കുന്നത്. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ ട്രാക്ക് സ്യൂട്ടും മുന്‍ ചൈനീസ് നേതാവ് മാവോ സേ തൂങ്ങിന്റെ സഫാരി സ്യൂട്ടും ടോപ് ടെന്നില്‍ ഇടം നേടിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി കിന്റന്‍ ഉപയോഗിക്കാറുള്ള ട്രൌസര്‍ സ്യൂട്ടാണ് ആധുനികകാലത്തിന്റെ പ്രതീകം. ഇതിനൊപ്പം സാറാ പാലിന്റെ കണ്ണടയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല