ഹാംപ്സ്റ്റഡ് ഗാര്‍ഡന്‍ സബേര്‍ബിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ഉടമസ്ഥതയിലുള്ള ഏഴു ബെഡ്‌റൂമുള്ള വീട് ഒരു സംഘം കയ്യടക്കി. സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഇവിടം അതിക്രമിച്ചു കയറി താമസിച്ച ഒരു വിഭാഗത്തെ ഒഴിവാക്കി മാസങ്ങള്‍ക്കകമാണ് പുതിയ കൈയേറ്റം. 2006ല്‍ കോംഗോ അംബാസിഡറുടെ വസതിയായിരുന്നു ഈ വീട്. ഇതിനു ശേഷം കോംഗോ സര്‍ക്കാര്‍ സംരക്ഷിത മേഖലയായി കണക്കാക്കി ഈ വീടും സ്ഥലവും ഏറ്റെടുക്കുകയായിരുന്നു.
ഞങ്ങളിവിടെ താമസിക്കുന്നതില്‍ ആരും ഇടപെടേണ്ടതില്ലെന്നാണ് വീട് കൈയടക്കിയവരുടെ കൂട്ടത്തിലുള്ള ഒരു സ്ത്രീ ഇതു സംബന്ധിച്ച് ഒരു മാധ്യമം അവരോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ അടുത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഞങ്ങളിവിടെ താമസിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നേരിട്ട് പറയാം. ഞങ്ങള്‍ ആരെയും ശല്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
ഇവിടം കയ്യടക്കി താമസിച്ചു തുടങ്ങിയവരുമായി ഇതു സംബന്ധിച്ച് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ മറുപടി നല്‍കാന്‍ സന്നദ്ധത കാണിച്ചില്ലായെന്നും ഇതിനടുത്തു താമസിക്കുന്ന ജാനറ്റ്് വാള്‍ടേഴ്‌സ് പറഞ്ഞു, അവര്‍ അധികാരമുള്ളവരാണ്. അങ്ങനെയുള്ള അവര്‍ ഇവിടെ താമസിക്കുന്നത് തങ്ങളുടെ ജീവിത്തതിന് ഭീഷണിയാണെന്ന് താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു, ഇതു കൂടാതെ ഒരേ ഏരിയയില്‍ എല്ലാവരും വാടക കൊടുത്ത് താമസിക്കുമ്പോള്‍ ഒരു വിഭാഗമാളുകള്‍ അല്ലാതെ താമസിക്കുന്നത് ശരിയായ നടപടിയല്ലായെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു,
കൈയേറ്റക്കാരെ സംബന്ധിച്ച് തന്റെ ജീവനും സ്വത്തിനും ഭീഷണിയാകുമോയെന്ന ഈ ഭയം തന്നെയാണ് ഇതിനടുത്തു താമസിക്കുന്ന 81കാരിയായ എല്‍സ ബെനറ്റും പങ്കു വെച്ചത്. വീട് കൈയേറിയവരുടെ കൂടെയുള്ള സ്ത്രീ ചിട്ടയായ രീതിയില്‍ വീട്ടിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ കടത്തികൊണ്ടു പോകുന്നതായി സംശയിക്കുന്നതായും കൈയേറിയവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എല്‍സ പറഞ്ഞു.
സംരക്ഷിത മേഖലയുടെ ചുമതലയുള്ള ഹാംപ്സ്റ്റഡ് ഗാര്‍ഡന്‍ സബേര്‍ബ് ട്രസ്റ്റ് കോംഗോയുടെ ലണ്ടന്‍ എംബസിയോട് ഈ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നറിയിച്ചു. കോംഗോ സര്‍ക്കാരിനാണ് ഈ സ്ഥലത്തിലധികാരമെന്നും അവരുടെ അധീനതയില്‍ വരുന്ന സ്ഥലമായതിനാല്‍ ഇതു കൈയടക്കിയവരെ ഒഴിപ്പിച്ച് സ്ഥലം വീണ്ടെടുക്കേണ്ട ചുമതല അവരുടേതാണെന്നും ഫോറിന്‍ ഓഫീസര്‍ അറിയിച്ചു. കോംഗോയിലെ അധികൃതരുമായി ഈ വിഷയത്തില്‍ ഇവര്‍ എന്തു തീരുമാനം എടുക്കാനാഗ്രഹിക്കുന്നുവെന്നറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് മറുപടികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല