സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, വിവേക് ഒബ്‌റോയ്, സോനു സൂദ്, ടിസ്‌ക ചോപ്ര; പണം നല്‍കിയാല്‍ ഏത് പാര്‍ട്ടിക്കായും പ്രചരണം നടത്താമെന്ന് താരങ്ങള്‍; കോബ്രാ പോസ്റ്റിന്റെ ഒളികാമ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ്. ഓപറേഷന്‍ കരോകെ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ പരമ്പരയില്‍ പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന 36 സെലിബ്രറ്റികളാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ കലാപം; ഏഴ് എംപിമാര്‍ രാജിവെച്ചു; ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന് രൂക്ഷ വിമര്‍ശനം. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടനില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലെ ഏഴ് എംപിമാര്‍ രാജിവെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍; മുഹമ്മദ് ബിന്‍ സല്‍മാന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് പാകിസ്താന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. വലിയൊരു സംഘം മന്ത്രിമാര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കുമൊപ്പമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുന്നത്. …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്തെ ടൈംസ് സ്‌ക്വയറിലെ ആ ചരിത്ര ചുംബനം ഇനി ഓര്‍മ മാത്രം; കഥാനായകനായ നാവികനും കണ്ണടച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദം ചുംബനത്തിലൂടെ നഴ്‌സിന് പകര്‍ന്നു നല്‍കിയ നാവികന്‍ ജോര്‍ജ് മെന്‍ഡോന്‍സ(95) ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഥാനായിക ഗ്രെറ്റ ഫ്രൈഡ്മാന്‍ 2016 സെപ്റ്റംബറില്‍ അന്തരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികളാണ് സൗദി അറേബ്യയില്‍ നിന്നു മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ 23 ലക്ഷം ഗാര്‍ഹിക …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാക്‌വിരുദ്ധ വികാരം ശക്തമാകുന്നു; പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ബോളിവുഡില്‍ വിലക്ക്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു …
സ്വന്തം ലേഖകന്‍: കാസര്‍കോട് ഇരട്ട കൊലപാതകം; അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെയും സഹായം തേടി; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു; സിപിഎം പ്രതിരോധത്തില്‍; ഉമ്മന്‍ചാണ്ടി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക്. കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ ഒറ്റ അടിയില്‍ ഉത്തരം പറഞ്ഞ ഭീകരന്‍! അസ്ഹറിനെ പണ്ട് ചോദ്യം ചെയ്തതിന്റെ ഓര്‍മ പങ്കിട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. 1994ല്‍ അസ്ഹറിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത സമയം മുതല്‍ 99ല്‍ വിട്ടയച്ച കാലം വരെ പലതവണ ചോദ്യം ചെയ്തിട്ടുള്ള സിക്കിം പോലീസ് മുന്‍ മേധാവി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്.യു.വി എന്ന പദവി ഇനി ബെന്റ്‌ലി ബെന്റേഗയ്ക്ക്; പിന്തള്ളിയത് ലംബോര്‍ഗിനി ഉറൂസിനെ. ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളിയാണ് ബെന്റ്‌ലി ബെന്റേഗ സ്പീഡ്, ലോകത്തിലെ ഏറ്റവും വേഗമേറിയ ആഢംബര എസ്.യു.വിയായത്. ജനീവ മോട്ടോര്‍ ഷോയിലായിരിക്കും ബെന്റേഗ സ്പീഡ് എസ്.യു.വി തന്റെ അരങ്ങേറ്റം കുറിക്കുക. എസ്.യു.വിയുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബെന്റ്‌ലി …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് കൈകൊടുത്ത് ശിവസേന; ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് …