സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പ്രതിഷേധം. പാക് പ്രതിനിധികള്‍ സൗഹൃദം പങ്കിടാന്‍ ഹസ്തദാനം ചെയ്തപ്പോള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയായിരുന്നു. പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നമസ്‌തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: കന്നി സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ പാകിസ്താനില്‍; നാളെ ഇന്ത്യയിലെത്തും. തന്റെ കന്നി സന്ദര്‍ശനത്തിന് പാക്കിസ്ഥാനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മളമായ സ്വീകരണം. കശ്മീര്‍ പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പാക്ക് സന്ദര്‍ശനം മാറ്റിവയ്ക്കുമെന്നു അഭ്യൂഹം പരന്നിരുന്നുവെങ്കിലും ഒരു ദിവസം വൈകി ഇന്നലെ അദ്ദേഹം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങി. …
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് ട്രംപ്; ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം എസ്ഡിഎഫ് വളഞ്ഞു. സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം യുഎസ് പിന്തുണയുള്ള കുര്‍ദുകളുടെ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) വളഞ്ഞു. ബഖൂസ് ഗ്രാമത്തിലെ 700 മീറ്റര്‍ പ്രദേശമാണ് സൈന്യം വളഞ്ഞത്. ഗ്രാമത്തില്‍ ഐഎസ് ഭീകരര്‍ …
സ്വന്തം ലേഖകന്‍: ഹെയ്ത്തിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആശുപത്രികളില്‍ പ്രതിസന്ധി. ജനകീയ പ്രക്ഷോഭം തുടരുന്ന ഹെയ്ത്തിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. അവശ്യമരുന്നുകളുടേയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ രാജി ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് തുടങ്ങിയതാണ് ജനകീയ പ്രക്ഷോഭം. പണപ്പെരുപ്പവും പ്രസിഡന്റിനെതിരായ …
സ്വന്തം ലേഖകന്‍: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍; ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്ന് കണക്കുകൂട്ടല്‍. മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങി എത്തിസാലാത്ത്, ഡു കമ്പനികള്‍. 5ജി സേവനം ആരംഭിക്കാന്‍ തയ്യാറാണെങ്കിലും 5ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കാത്തതു കൊണ്ടാണ് കാലതാമസം വരുന്നതെന്ന് എത്തിസാലാത്തും ഡുവും അറിയിച്ചു. …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം. ശവകുടീരത്തില്‍ അധിക്ഷേപ വാക്കുകള്‍ എഴുതിവക്കുകയായിരുന്നു, ഈ മാസം ആദ്യവും ശവകുടീരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനുനേരെ ആക്രമണമുണ്ടാകുന്നത്. ശവകുടീരത്തില്‍ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകന്‍, വെറുപ്പിന്റെ സിദ്ധാന്തം, …
സ്വന്തം ലേഖകന്‍: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; അക്രമങ്ങള്‍ തടയാന്‍ ഡിജിപിയുടെ നിര്‍ദേശം. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. …
സ്വന്തം ലേഖകന്‍: ‘അവര്‍ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടു പോകാനാകില്ല,’ മഞ്ഞപ്പടയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ താരം സി.കെ വിനീത്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ മഞ്ഞപ്പടയിലെ ചിലര്‍ ശ്രമിച്ചതായി സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: പുല്‍വാമയില്‍ ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാറെന്ന് ദൃക്‌സാക്ഷി മൊഴി; ഇത് സുര്‍ക്ഷാ പിഴവെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും നിമിഷങ്ങള്‍ക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി …
സ്വന്തം ലേഖകന്‍: ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളത്തിലും സേവനങ്ങള്‍; തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന്. ദുബൈ ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്. ദുബൈ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി …