സ്വന്തം ലേഖകന്‍: 41 ദിവസം സ്ത്രീകള്‍ക്ക് ‘ശുദ്ധി’യോടെ ഇരിക്കാന്‍ കഴിയില്ല; ശബരിമല യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ വാര്യര്‍. ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും …
സ്വന്തം ലേഖകന്‍: തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ വീണ്ടും പാര്‍ലമെന്റ് കടമ്പയില്‍ തട്ടി വീണു; പ്ലാന്‍ ബി കരാര്‍ പരാജയപ്പെട്ടത് 45 വോട്ടുകള്‍ക്ക്; തെരേസാ മേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോര്‍ബിന്‍; ഇനി സര്‍വസമ്മതമായ കരാര്‍ അല്ലെങ്കില്‍ നോഡീല്‍ ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ (പ്ലാന്‍ ബി) …
സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 44 ആയി; ഒരാള്‍ മലയാളി; പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യ; 15 ഗ്രാമങ്ങള്‍ വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് …
സ്വന്തം ലേഖകന്‍: യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജീവിതോപാധി ഒരുക്കലാണ് നവകേരളയുടെ ലക്ഷ്യമെന്ന് ഷാര്‍ജയില്‍ മുഖ്യമന്ത്രി; ലോക കേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ സുസ്ഥിര ജീവിതോപാധി ഒരുക്കുക എന്നതാണ് നവകേരള നിര്‍മാണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ പ്രദര്‍ശനത്തിന്റെ ബിസിനസ് കോണ്‍ക്ലേവ് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ട്; അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ പ്രശംസിച്ച് ലോകം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഇടപെടലാണ് സിറിയയില്‍ ഇസ്!ലാമിക് സ്റ്റേറ്റിന്റെ ശക്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം ദുരിതമയമായിരുന്നു സിറിയന്‍ ജനതയുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ സിറിയയില്‍ നൂറിലധികം ഐ.എസ് …
സ്വന്തം ലേഖകന്‍: കാര്‍ പെരുവഴിയില്‍ കിടന്നു; കിലോമീറ്ററുകളോളം തള്ളിനീക്കാന്‍ സഹായിച്ച് ദുബായിലെ തൊഴിലാളി; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ. വഴിയില്‍ കുടുങ്ങിയ വാഹനം മീറ്ററുകളോളം തള്ളിനീക്കി സഹായിച്ച തൊഴിലാളിക്ക് സമൂഹ മാധ്യമത്തില്‍ അഭിനന്ദന പ്രവാഹം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാര്‍ റോഡിന്റെ വലതുവശത്തെ ലൈനില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ട്രാഫിക് തടസ്സമുണ്ടായി മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ പ്രതിസന്ധിയിലായ …
സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈദ് ജെറ്റ്. സൗദി എയര്‍ലൈന്‍സിന് പിറകെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസിനൊരുങ്ങി സ്‌പൈസ് ജെറ്റ്. ഏപ്രില്‍ മുതലാരംഭിക്കുന്ന സര്‍വ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദകോഴിക്കോട് സെക്ടറില്‍ ഇതാദ്യമായാണ് സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസ് ആരംഭിക്കുന്നത് ഏപ്രില്‍ 20 മുതലാണ് ജിദ്ദ കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് …
സ്വന്തം ലേഖകന്‍: പുതുച്ചേരിയില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍; മുഖ്യമന്ത്രി വി. നാരായണ സ്വാമി രാജ്ഭവനു മുന്‍പില്‍ നടത്തുന്ന ധര്‍ണ രണ്ടാം ദിവസത്തിലേക്ക്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും സമരം നടത്തുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് സമരം. ജനാധിപത്യ …
സ്വന്തം ലേഖകന്‍: ‘വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും,’ ദീപിക കക്കാറുമായുള്ള പ്രശ്‌നത്തില്‍ ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഭാര്യ ഭുവനേശ്വരി. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന് ലഭിച്ച ആരാധകരുടെ പിന്തുണ വളരെ വലുതായിരുന്നു. ബിഗ് …
സ്വന്തം ലേഖകന്‍: കൊടും ചൂട്! 2040 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സമയം രാത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് പഠനം. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ 2040 ആകുമ്പോഴേക്കും വേനല്‍ക്കാലത്ത് ആളുകള്‍ രാത്രിസമയത്ത് ജോലിചെയ്യേണ്ടി വരുമെന്ന് കുവൈത്ത് സര്‍വകലാശാല നടത്തിയ സെമിനാറില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2040 ആകുമ്പോഴേക്കും കടുത്ത വേനലില്‍ പകല്‍ …