സ്വന്തം ലേഖകന്‍: സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ക്ലാസിക് പോരാട്ടം; ഇഞ്ചുറി ഗോളില്‍ അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തത്. 93 മത്തെ മിനുട്ടില്‍ നെയ്മറിന്റെ കോര്‍ണര്‍ മിറാന്‍ഡ ഗോളാക്കി മാറ്റുകയായിരുന്നു. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. മല്‍സരം തുടങ്ങിയത് മുതല്‍ പന്തടക്കത്തിലും പാസുകളിലും …
സ്വന്തം ലേഖകന്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ മരണം; അനുശോചനവുമായി ടെക് ലോകം. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ പോള്‍ അലന് 65 വയസായിരുന്നു. രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്നു അദ്ദേഹം. 9 വര്‍ഷം മുന്‍പ് അലന്‍ കീഴ്‌പ്പെടുത്തിയ രോഗം വീണ്ടും തിരിച്ചെത്തിയതായി ഈ മാസം ആദ്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 1975 ല്‍ ബില്‍ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് തുടങ്ങിയ അലന് …
സ്വന്തം ലേഖകന്‍: കനത്ത ജാഗ്രതയില്‍ ശബരിമല നട ഇന്ന് തുറക്കും; നിലയ്ക്കലില്‍ സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കി സമരക്കാരെ ഒഴിപ്പിച്ചു; ഗതാഗതം തടയുകയും പരിശോധന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നനിപൂതിരിയും ചേര്‍ന്ന് ശ്രീകോവില്‍ …
സ്വന്തം ലേഖകന്‍: ലൈവ് യൂട്യൂബ് ഷോയില്‍ ദേശീയഗാനത്തെ കളിയാക്കി; ചൈനയില്‍ ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് തടവ്. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് 20കാരിയായ യങ് കെയിലിയ്ക്ക് അഞ്ച് ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. ചൈനയില്‍ വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി. തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ ക്ലബിനെ 300 കോടി പൗണ്ടിന് സൗദി രാജകുമാരാന് വില്‍ക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ക്ലബില്‍ ഗ്ലാസര്‍ കുടുംബത്തിനുള്ള 3 ബില്യണ്‍ …
സ്വന്തം ലേഖകന്‍: അലന്‍സിയര്‍ നാലു തവണ ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി മുതലെടുക്കാന്‍ ശ്രമിച്ചെന്ന് നടി ദിവ്യാ ഗോപിനാഥ്; വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് ലൈവായി. അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്നു പറഞ്ഞ് നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിച്ച് ജോലി ചെയ്യേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ …
സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയില്‍ കലാപം; സിദ്ദിഖിന്റെ പത്രസമ്മേളനം തള്ളി നേതൃത്വം; സംഘടനയുടെ വക്താവ് താനാണെന്ന് ജഗദീഷ്; ഗുണ്ടായിസം അമ്മയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ലെന്നും പ്രതികരണം. എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും അമ്മ വ്യക്തമാക്കി. സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തില്‍ അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ 19ന് അവെയ്‌ലബിള്‍ …
സ്വന്തം ലേഖകന്‍: മീ ടു വിവാദച്ചുഴലിയിലേക്ക് മോണിക്ക ലെവിന്‍സ്‌കി, ക്ലിന്റണ്‍ ബന്ധവും; ക്ലിന്റന്റെ അന്നത്തെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റണ്‍. മുന്‍ വൈറ്റ്ഹൗസ് ജീവനക്കാരി മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് പദം ഒഴിയാതിരുന്ന മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലരി ക്ലിന്റണ്‍. ലെവിന്‍സ്‌കിയുമായി ക്ലിന്റണുണ്ടായിരുന്ന ബന്ധം …
സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പോലീസിന്റെ പരിശോധന തുടങ്ങി; സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്. വാഷിംഗ്ടണ്‍പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെത്തുടര്‍ന്നുള്ള പ്രശ്‌നം സൗദി രാജാവുമായി ചര്‍ച്ച ചെയ്യുന്നതിന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അയയ്ക്കുകയാണെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. തുര്‍ക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ …
സ്വന്തം ലേഖകന്‍: ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍. വടക്ക് പടിഞ്ഞാറന്‍ ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പിയറെ മേയറായി തിരഞ്ഞെടുത്ത്. മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റനും ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരവുമാണ് വിന്‍സന്റ് കോംപനി. കോംപനിയുടെ പിതാവ് 71 കാരനായ പിയറെ കോംപനിയാണ് ബെല്‍ജിയത്തില്‍ …