1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എം. ജെ അക്ബര്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരണം
മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എം. ജെ അക്ബര്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരണം
സ്വന്തം ലേഖകന്‍: മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എം. ജെ അക്ബര്‍; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരണം. അതേസമയം,? പ്രസ്താവനയില്‍ രാജി സംബന്ധിച്ച് മന്ത്രി യാതൊരു പരാമര്‍ശവും നടത്തിയില്ല. നുണകള്‍ക്ക് കാലുകളില്ല. പക്ഷെ അവയില്‍ വിഷം അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഉയര്‍ന്നുവന്നത്. ഇതില്‍ …
അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്; പേരുമാറ്റം ഉടനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്; പേരുമാറ്റം ഉടനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സ്വന്തം ലേഖകന്‍: അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്; പേരുമാറ്റം ഉടനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനിമുതല്‍ ‘പ്രയാഗ്‌രാജ്’ എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം …
തുര്‍ക്കിയും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ്; തടവിലാക്കിയ യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു
തുര്‍ക്കിയും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ്; തടവിലാക്കിയ യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ്; തടവിലാക്കിയ യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു. രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടവില്‍ ആയിരുന്ന യുഎസ് പാസ്റ്റര്‍ ആന്‍ഡ്രു ബന്‍സണെയാണ് കോടതി മോചിപ്പിച്ചത്. ഭീകരപ്രവര്‍ത്തനത്തെ സഹായിച്ചുവെന്ന കേസില്‍ 3 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തെ, നല്ല പെരുമാറ്റം കണക്കിലെടുത്തു നേരത്തേ മോചിപ്പിക്കുകയാണെന്നു കോടതി പറഞ്ഞു. തുര്‍ക്കിയില്‍ 2016ല്‍ …
യുകെയില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജനായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്‍കാന്‍ വിധി
യുകെയില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജനായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്‍കാന്‍ വിധി
സ്വന്തം ലേഖകന്‍: യുകെയില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജനായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്‍കാന്‍ വിധി. കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യവേ തെറ്റായ ആരോപണമുന്നയിച്ച് പുറത്താക്കിയ ഇന്ത്യന്‍ വംശജനായ സീനിയര്‍ സിവില്‍ സര്‍വ്വീസ് ഓഫീസര്‍ രാം വേണുപ്രസാദിനാണ് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്കാന്‍ കോടതി വിധിച്ചത്. ഡെയ്‌ലി …
യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ
യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ
സ്വന്തം ലേഖകന്‍: യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ. പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനായി അല്‍ അമീന്‍ പോലീസ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. കിംവദന്തികളും …
എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
സ്വന്തം ലേഖകന്‍: എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. കഴിഞ്ഞ മാസം നടന്ന വന്‍ നുഴഞ്ഞുകയറ്റത്തില്‍ 3 കോടി അക്കൗണ്ടുകള്‍ ബാധിക്കപ്പെട്ടെന്നു ഫെയ്‌സ് ബുക് അധികൃതര്‍. ആദ്യം 5 കോടിയെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ബാധിക്കപ്പെട്ട 3 കോടിയില്‍ 2.9 കോടി പേരുടെയും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്നും അധികൃതര്‍ …
സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കൊല നടന്നെന്ന് തെളിഞ്ഞാല്‍ കടുത്ത പ്രത്യാഘാതമെന്ന് ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കൊല നടന്നെന്ന് തെളിഞ്ഞാല്‍ കടുത്ത പ്രത്യാഘാതമെന്ന് ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
സ്വന്തം ലേഖകന്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍. ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കി. സൗദിയിലെ അബ്ദുള്ള രാജാവുമായി ഫോണില്‍ സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. സത്യം പുറത്തുവരണമെന്നാവശ്യപ്പെട്ടു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസും …
ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം
ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം. 11 വിദ്യാര്‍ഥികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത മഴയായിരുന്നു. കനത്ത മഴയെ തുടര്‍ന്നു ഇന്തോനേഷ്യയിലെ സുമാത്രയിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവസമയം 20 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി …
ശബരിമല സന്ദര്‍ശനത്തിനായി ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി; ഒപ്പം മറ്റ് സ്ത്രീകളും ഉണ്ടാകുമെന്നും തിയതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തല്‍
ശബരിമല സന്ദര്‍ശനത്തിനായി ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി; ഒപ്പം മറ്റ് സ്ത്രീകളും ഉണ്ടാകുമെന്നും തിയതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ശബരിമല സന്ദര്‍ശനത്തിനായി ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി; ഒപ്പം മറ്റ് സ്ത്രീകളും ഉണ്ടാകുമെന്നും തിയതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തല്‍. സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമായിരിക്കും …
കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം
കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം
സ്വന്തം ലേഖകന്‍: കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം. മന്ത്രിമാരുടെ വിദേശ പര്യടനം ബുധനാഴ്ച തുടങ്ങാനിരിക്കെ, രണ്ടാഴ്ച മുമ്പ് ഇതിനായി കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാട് വ്യക്തമാക്കിയിട്ടുണ്ട്. …