സ്വന്തം ലേഖകന്‍: 16,700 കിലോമീറ്റര്‍, യാത്രാസമയം 18 മണിക്കൂര്‍ 25 മിനിറ്റ്; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. 16,700 കിലോമീറ്റര്‍ താണ്ടുന്ന വിമാനം തുടക്കത്തില്‍ ആഴ്ചയില്‍ …
സ്വന്തം ലേഖകന്‍: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ്‌സ് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയക്കെടുതി പഠിച്ച യു.എന്‍ സംഘം ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ …
സ്വന്തം ലേഖകന്‍: മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്. എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ് അയക്കും. തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ …
സ്വന്തം ലേഖകന്‍: ‘2012 ലാണ് ഞാനും ശ്രീശാന്തും വേര്‍പിരിഞ്ഞത്, പിന്നെ ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു,’ ശ്രീശാന്തിന്റെ ബിഗ്‌ബോസ് പരാമര്‍ശത്തിനെതിരെ പ്രമുഖ നടി രംഗത്ത്. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ശ്രീശാന്ത് ബിഗ്‌ബോസില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് …
സ്വന്തം ലേഖകന്‍: ‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം. തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ പാസാക്കിയതിനെ മാര്‍പാപ്പ എതിര്‍ത്തിരുന്നു. ‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിയെ നിയമിച്ചത്. നിലവില്‍ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന ജാക്കി ഡോയില്‍ പ്രൈസിനാണു പുതിയ വകുപ്പിന്റെയും ചുമതല. ലണ്ടനില്‍ ആരംഭിച്ച പ്രഥമ ലോക മാനസികാരോഗ്യ ഉച്ചകോടിയിലാണ് തെരേസാ മേ പ്രഖ്യാപനം …
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും. മൈക്കിള്‍ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിതീവ്രത സൂചിപ്പിക്കുന്ന ‘കാറ്റഗറി 4’ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റിന് അകമ്പടിയായി തീരമേഖലകളില്‍ പേമാരി തുടങ്ങിയിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റും പുനഃസ്ഥാപിക്കും. ഇവ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. …
സ്വന്തം ലേഖകന്‍: റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ; ളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ആയുധ വിപണിയിലേക്കുള്ള തുറുപ്പ് ചീട്ടായതിനാല്‍ ആയുധ …
സ്വന്തം ലേഖകന്‍: തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുല്‍ കനത്ത നാശനഷ്ടം; അഞ്ച് ജില്ലകളില്‍ കനത്ത മഴ; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിശക്തമായ ചുഴലി കൊടുങ്കാറ്റ് തിത്‌ലി ഇന്ന് രാവിലെ ആറ് …