സ്വന്തം ലേഖകന്‍: കാര്‍ബണ്‍ വ്യാപനം കുറച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വരിക വന്‍ പ്രകൃതി ദുരന്തങ്ങള്‍; മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമേറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രീ സെല്‍ഷ്യല്‍സില്‍ കൂടുതലായാല്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി; വിമാനത്താവളം കാണാന്‍ വന്‍ ജനത്തിരക്ക്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ വിമാനത്താവളം സന്ദര്‍ശിച്ചു. കിയാല്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വിമാനത്താവളം സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായ സാഹചര്യവും തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളും യോഗം വിലയിരുത്തി. വിമാനത്താവളത്തില്‍ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: പാക് ചാരസംഘടനയ്ക്ക് വേണ്ടി ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍. മിലിറ്ററി ഇന്റലിജന്‍സും ഉത്തര്‍ പ്രദേശ് പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാഗ്പ്പൂരില്‍ നിന്നും ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ നിതീഷ് അഗര്‍വാള്‍ പിടിയിലായത്. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയപ്പോഴാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: വിവാഹ സമ്മാനമായി വാങ്ങിയ വജ്ര മോതിരം വ്യാജന്‍; കാമുകി ഉപേക്ഷിച്ചു പോയി; യുവാവിന് നീരവ് മോദി കൊടുത്തത് എട്ടിന്റെ പണി. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ചതിയിലകപ്പെട്ട യുവാവിന്റെ വിവാഹ നിശ്ചയം മുടങ്ങി. നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്ര മോതിരം രണ്ടും വ്യാജമാണെന്നറിഞ്ഞതോടെ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്. ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ഏകീകൃതസംവിധാനം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖാന്റൂട്ടില്‍ നടക്കുന്ന സെര്‍ക്കോ മിഡില്‍ …
സ്വന്തം ലേഖകന്‍: കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ചൈന; ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ചൈനാ സന്ദര്‍ശനത്തിനിടെ അപ്രത്യക്ഷനായ മെങ് ഹോങ് വെയ്‌യെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്. ടാക്‌സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്‌യെ …
സ്വന്തം ലേഖകന്‍: ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി കിമ്മിനെ സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്ഥലവും സമയവും …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ലിമൊസിന്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; ദുരന്തം ജന്മദിന പാര്‍ട്ടിയ്ക്കായി പോകുന്നതിനിടെ. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത്. ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന്‍ മറ്റൊരു കാറില്‍ ഇടിച്ച് സമീപത്തെ കടയുടെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നു 18 പേരും …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കാണാതായ പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സംശയം; തുര്‍ക്കിയുടെ വാദങ്ങള്‍ വ്യാജമെന്ന് സൗദി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് കൊല്ലപ്പെട്ടുവെന്ന തുര്‍ക്കിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ചില ആവശ്യങ്ങള്‍ക്കു കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖഷോഗി പിന്നീട് പുറത്തുപോയി. കഴിഞ്ഞദിവസം കോണ്‍സുലേറ്റിലെത്തിയ റോയിട്ടേഴ്‌സ് പ്രതിനിധികള്‍ക്ക് പരിശോധിക്കാനുള്ള അവസരവും …
സ്വന്തം ലേഖകന്‍: ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസില്‍ വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് …