Alex Varghese (മാഞ്ചസ്റ്റര്‍): ജൂത ക്രിസ്തീയ പാരമ്പര്യത്തില്‍ പെട്ട ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുബങ്ങളില്‍ നിന്നും നാനൂറ് യഹൂദ ക്രിസ്ത്യാനികള്‍ ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ ബിഷപ് ഉര്‍ഹാ മാര്‍ യൗസേപ്പിന്റെയും നാല് വൈദികരുടേയും ഡീക്കന്‍മാരുടേയും അകമ്പടിയോട AD 345 ല്‍ ദക്ഷിണ മെസോപൊട്ടാമിയയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ വന്ന് താമസിക്കുകയും അങ്ങനെ ക്‌നാനായ പാരമ്പര്യം കേരളത്തില്‍ ആരംഭിക്കുകയും …
സ്വന്തം ലേഖകന്‍: 39,000 കോടി രൂപയുടെ നിര്‍ണായക മിസൈല്‍ കരാറില്‍ ഒപ്പു വച്ച് മോദിയും പുടിനും; പ്രധാന മേഖലകളില്‍ സഹകരണത്തിനായി എട്ട് കരാറുകള്‍. വ്യോമപ്രതിരോധത്തിനുള്ള ‘എസ്400 ട്രയംഫ്’ എന്ന അത്യാധുനിക മിസൈല്‍ സംവിധാനം അഞ്ചെണ്ണം 39,000 കോടി രൂപക്ക് വാങ്ങുന്നതിനുള്ള കരാറാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഒപ്പുവെച്ചത്. എട്ട് …
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; യുഎസ് ഭീഷണി മറികടക്കാന്‍ രൂപയില്‍ വിനിമയം നടത്തുന്നതും പരിഗണനയില്‍. യുഎസ് ഭീഷണി വകവെയ്ക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ നാലുമുതലാണ് ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവില്‍ വരിക. എന്നാല്‍ നവംബറില്‍ 90 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ …
സ്വന്തം ലേഖകന്‍: ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം. അന്താരാഷ്ട്ര പോലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്!വേയാണ് അപ്രത്യക്ഷനായത്. തിരോധാനത്തില്‍ അന്വേഷണമാരംഭിച്ചതായി ഫ്രാന്‍സ് വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്ന് സെപ്റ്റംബര്‍ 29ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയതായിരുന്നു. ഒരാഴ്ചയായി ഹോങ്!വേയെക്കുറിച്ച് വിവരങ്ങളില്ലാതായതോടെ അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും എതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണു പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐഎസ് ഭീകരതയില്‍നിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. …
സ്വന്തം ലേഖകന്‍: ചുഴലിക്കാറ്റുകളുടെ പ്രിയ സങ്കേതമായി അറബിക്കടല്‍; ആശങ്ക പരത്തി ലുബാന്‍ രൂപം കൊള്ളുന്നു; ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ മുന്നറിയിപ്പ്; ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് …
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍. ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ 74 കടന്ന് 74.23 വരെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ എത്തി. പിന്നീട് നേരിയ തോതില്‍ മെച്ചപ്പെട്ട് 73.76ല്‍ അവസാനിച്ചു. നഷ്ടം 18 പൈസ. 73.56ല്‍ ആരംഭിച്ച വിപണി സാവധാനം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ആര്‍ബിഐ പലിശനിരക്ക് …
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ. വടക്കന്‍ അലാസ്‌കയില്‍ നിന്നാണ് മഞ്ഞില്‍ തീ പടരുന്ന ഈ കാഴ്ച. എസിയ തടാകത്തില്‍ കെട്ടിക്കിടക്കുന്ന മീഥെയ്ന്‍ വാതകമാണ് തീപ്പിടിത്തത്തിന് കാരണം. ഹരിതഗൃഹ വാതകമായ മീഥെയ്ന്‍ എങ്ങനെയാണ് തണുത്തുറഞ്ഞ എസിയ തടാകത്തിനടിയില്‍ എത്തിയതെന്നായിരുന്നു ഗവേഷകരുടെ മുന്നിലെ ചോദ്യം. ‘പെര്‍മഫ്രോസ്റ്റ്’ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിനസോട്ട നഗരവാസികള്‍ക്ക് തലവേദനയായി അടിച്ചു ഫിറ്റായ പക്ഷിക്കൂട്ടങ്ങള്‍. മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് ലഹരിയിലായ പക്ഷിക്കൂട്ടം കാരണം സ്വൈര്യം നഷ്ടപ്പെട്ട ജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ മടിക്കുന്നത്. എന്നാല്‍ അടിച്ചു പൂസാവാന്‍ പക്ഷികളെ സഹായിച്ചത് മദ്യമല്ല. മറിച്ച്, മദ്യത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ്. പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് …
സ്വന്തം ലേഖകന്‍: പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക. രണ്ടുദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുടിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഇന്ത്യറഷ്യ വാര്‍ഷിക ഉഭയകക്ഷി …