1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍. ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ 74 കടന്ന് 74.23 വരെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ എത്തി. പിന്നീട് നേരിയ തോതില്‍ മെച്ചപ്പെട്ട് 73.76ല്‍ അവസാനിച്ചു. നഷ്ടം 18 പൈസ. 

73.56ല്‍ ആരംഭിച്ച വിപണി സാവധാനം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുന്നില്ലെന്ന വാര്‍ത്ത വന്നതോടെ വീണ്ടും ഇടിയുകയാണ് ചെയ്തത്. എണ്ണവിലക്കയറ്റവും, രാജ്യത്തിനു പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്കുമാണ് രൂപയ്ക്ക് പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കുന്നത്.
രൂപയുടെ ഇടിവ് കണക്കിലെടുത്ത്, ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. ഓഹരി വിപണിയിലെ ഇടിവും, എണ്ണവില വര്‍ധനയും കണക്കിലെടുത്താല്‍ 75–76 നിലവാരത്തിലേക്ക് രൂപ എത്തുമെന്ന് വിലയിരുത്തുന്നു. ഇന്നലെ വിദേശ ധനസ്ഥാപനങ്ങള്‍ 3370 കോടിയുടെ ഓഹരി വില്‍പന നടത്തി.
ക്കാണിത്.

 

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.