1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ 1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറ!യുന്നു. നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഈ …
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. യുഎസ് ഊര്‍ജ മന്ത്രാലയത്തില്‍ ആണവ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജയായ ആണവ വിദഗ്ധ റീറ്റ ബറന്‍വാളിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. സെനറ്റ് അനുമതി ലഭിച്ചാല്‍ ബറന്‍വാള്‍ ആണവ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവില്‍ അവര്‍ ഗേറ്റ്!വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ …
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം; ശ്രീലങ്കന്‍ സൈന്യം സംശയത്തിന്റെ നിഴലില്‍. തമിഴ്പുലികളും സൈന്യവും തമ്മില്‍ 30 വര്‍ഷംനീണ്ട ആഭ്യന്തരയുദ്ധം നടന്ന മേഖലയിലാണ് 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മന്നാര്‍ ജില്ലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ 14 എണ്ണം കുട്ടികളുടേതാണെന്ന് പി.ടി.ഐ …
ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക
ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ അമേരിക്കന്‍ സഹായം തേടി പാകിസ്താന്‍; അഭ്യര്‍ഥന നിരസിച്ച് അമേരിക്ക. അഫ്ഗാനിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനം വേണമെന്ന് പാക് വിദേശകാര്യ മന്ത്രിയാണ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപേയോയുമായി …
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തി പ്രാപിക്കും; ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അതീവ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തി പ്രാപിക്കും; ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അതീവ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തി പ്രാപിക്കും; ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അതീവ ജാഗ്രതാ നിര്‍ദേശം. അറബിക്കടലിന്റെ തെക്കുകിഴക്കായി രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ 7 ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ ന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി …
ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തുകയെന്ന് റിപ്പോര്‍ട്ട്
ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തുകയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തുകയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ ഹാക്ക് ചെയ്യാന്‍ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. യു.എസ്. മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയില്‍നിന്നാണ് ഈ കമ്പനികള്‍ തങ്ങളുടെ കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. …
മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സ്വന്തം ലേഖകന്‍: മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോഡിങ് നല്‍കുന്ന സംവിധാനമായ ‘ഡിജി യാത്ര’ പദ്ധതി വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍ കടക്കാന്‍ പ്രത്യേക ഉപകരണത്തില്‍ മുഖം കാണിച്ചാല്‍ മാത്രം മതിയാവും. …
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും; 6,000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും; 6,000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും; 6,000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. പ്രളയബാധിത സമയത്ത് അവശ്യ സാമഗ്രികളും ഭക്ഷ്യധാന്യങ്ങളും എത്തിച്ചതിന് പിന്നാലെയാണ് താരം വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി വീട് തകര്‍ന്നവര്‍ക്കും പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനം. ജാക്വിലിന്‍ അംഗമായ ഹാബിറ്റാറ്റ് …
സ്‌കോട്ട്‌ലന്‍ഡില്‍ 60 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലം ചെയ്തപ്പോള്‍ കിട്ടിയത് എട്ട് കോടി!
സ്‌കോട്ട്‌ലന്‍ഡില്‍ 60 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലം ചെയ്തപ്പോള്‍ കിട്ടിയത് എട്ട് കോടി!
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡില്‍ 60 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലം ചെയ്തപ്പോള്‍ കിട്ടിയത് എട്ട് കോടി! സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ 60 വര്‍ഷം പഴക്കമുള്ള വിസ്‌കിയാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു പോയത്. അപൂര്‍വ്വമായ മക്അലന്‍ വലേറിയോ അദാമി 1926 ബ്രാന്‍ഡിന്റെ വിസ്‌കിക്കാണ് ഇത്രയും വില കിട്ടിയത്. വിസ്‌കി 1926 ലാണ് തയ്യാറാക്കിയത്. ഇത് കുപ്പിയിലാക്കിയത് 1986 ലും. …
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനും തമ്മില്‍ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ 40,000 കോടി രൂപയുടെ എസ്400 ഭൂതലവ്യോമ മിസൈല്‍ സംവിധാനത്തിനുള്ള കരാറില്‍ ഇരു നേതാക്കളും ഒപ്പുവച്ചേക്കും. പത്തൊമ്പതാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുതിന്‍ …