1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റലോണിയന്‍ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികം; ബാഴ്‌സലോണയില്‍ ഒരു ലക്ഷത്തിലധികം പേരുടെ ഒത്തുചേരല്‍
കാറ്റലോണിയന്‍ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികം; ബാഴ്‌സലോണയില്‍ ഒരു ലക്ഷത്തിലധികം പേരുടെ ഒത്തുചേരല്‍
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികം; ബാഴ്‌സലോണയില്‍ ഒരു ലക്ഷത്തിലധികം പേരുടെ ഒത്തുചേരല്‍. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളായ 180,000 പേരാണ് ഒത്തുകൂടിയത്. കഴിഞ്ഞ ദിവസമുണ്ടായ ആഹ്ലാദ റാലികള്‍ക്കിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോലീസ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ജനഹിതപരിശോധന അടിച്ചമര്‍ത്തിയ ഉദ്യോഗസ്ഥരെ ബഹുമാനിക്കുന്നതിനായി സ്‌പെയിനിലെ പോലീസ് യൂണിയന്‍ സംഘടിപ്പിച്ച മാര്‍ച്ചിനെതിരെ തെരുവിലിറങ്ങിയ ആളുകളുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു. 2017 …
ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍
ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നവരില്‍ 46,000 കുട്ടികളും 14,000 മുതിര്‍ന്നവരും ഉള്‍പ്പെടും. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടേതാണ് കണക്കുകള്‍. 844 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും പലയിടങ്ങളിലും ഇതുവരെ ആര്‍ക്കും കടന്നെത്താന്‍ പറ്റാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ അനേകായിരങ്ങള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 23 പേര്‍ …
മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക
മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക
സ്വന്തം ലേഖകന്‍: മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീത. ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്. പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ സമുദായകാര്യ മന്ത്രി നൂറുല്‍ ഹഖ് ഖത്രിയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ടത്. ഞായറാഴ്ച ഇസ്‌ലാമാബാദില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇരുവരും പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. ഹാഫിസ് …
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. 40 വയസായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും …
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി …
പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി
പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി. കളിമണ്ണില്‍ തീര്‍ത്ത ശില്‍പങ്ങളാണ് കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തില്‍ നദിയോടു ചേര്‍ന്ന ഭാഗത്ത് നിന്നാണ് ശില്‍പങ്ങള്‍ ലഭിച്ചത്. ആണ്‍പെണ്‍ രൂപങ്ങളുടെയും നാഗങ്ങളുടെയും മാതൃകകളിലുള്ള ശില്‍പങ്ങള്‍ ഇതില്‍പ്പെടുന്നു. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍ പുരയിടത്തോടു ചേര്‍ന്ന് …
കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍
കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍
സ്വന്തം ലേഖകന്‍: കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ …
‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പലചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും
‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പലചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും
സ്വന്തം ലേഖകന്‍: ‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് ഇത്തവണ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്ന് ബിപ്ലബ് കുമാര്‍ …
‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്
‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്. ഉത്തര കൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും …