1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2018

സ്വന്തം ലേഖകന്‍: കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം.

കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

മന്ദഗതിയിലായിരുന്ന കാന്‍സര്‍ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരുന്നു അലിസന്റെയും ടസുകുവിന്റെയും കണ്ടെത്തല്‍. പുതിയ കണ്ടെത്തലോടെ ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറപ്പിയില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തലുകള്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.