സ്വന്തം ലേഖകന്‍: വസ്ത്രധാരണച്ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; തെറ്റിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലും. രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് യുഎഇ നിയമ വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലെ ഒരു ഷോപ്പിങ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കു സെക്യൂരിറ്റി ജീവനക്കാരന്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ‘അബായ’ നല്‍കിയതു ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി; എയിംസിലെ വിദഗ്ധരുടെ സേവനം തേടിയേക്കും. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ എയിംസിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വെന്റിലേറ്ററില്‍ തുടരുകയാണ് ബാലഭാസ്‌കര്‍. രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ശ്രമം …
സ്വന്തം ലേഖകന്‍: നടുക്കടലില്‍ നീരാളിയും നീര്‍നായയും തമ്മില്‍ പൊരിഞ്ഞ അടി; എന്നാല്‍ പണികിട്ടിയത് അങ്കം കണ്ടുനിന്ന കയാക്കിങ് താരത്തിന്. ന്യൂസിലന്‍ഡ് കടലില്‍ കയാക്കിങ് നടത്തുകയായിരുന്ന കൈല്‍ മുളിന്ദെറിനാണ് അപൂര്‍വ അടി കിട്ടിയത്. ഇവര്‍ കയാക്കിങ് നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് നീരാളിയും നീര്‍നായയും പൊരിഞ്ഞ പോരിലായിരുന്നു. നീരാളിയെ തോല്‍പ്പിച്ച് മലര്‍ത്തിയടിക്കാനുള്ള നീര്‍നായയുടെ ശ്രമമാണ് കൈല്‍ മുളിന്ദെറിന് പണിയായത്. സംഭവത്തിന്റെ …
സ്വന്തം ലേഖകന്‍: അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സക്കര്‍ബെര്‍ഗ്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളുടേയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബെര്‍ഗ് പറഞ്ഞു. പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവര്‍ നമ്മുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീം കോടതി; വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതായി ചീഫ് ജസ്റ്റിസ്. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശബരിമലയിലെ …
സ്വന്തം ലേഖകന്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നേരെ ലാന്‍ഡ് ചെയ്തത് പസഫിക് ദ്വീപിലെ ലഗൂണില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ കാണാം. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. റണ്‍വേയ്ക്ക് …
സ്വന്തം ലേഖകന്‍: കാത്തിരുന്നു കിട്ടിയ ഓമനയുടെ മുഖം അവസാനമായി കാണാനാകാതെ ബാലഭാസ്‌കര്‍; കാറപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്‌കാരച്ചടങ്ങു നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് എംബാം ചെയ്ത് …
സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍. ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21നും 34നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച ഇരട്ട ഭീകരാക്രമണത്തിനാണ് യുവാക്കള്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. വീര്‍ട്ട്, അര്‍ഹേം എന്നിവിടങ്ങളില്‍ നിന്ന് ഡിഎസ്‌ഐയുടെ ഭീകരവിരുദ്ധ സംഘമാണ് ഇവരെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി അഭിലാഷ് ടോമിയുമായി സംസാരിച്ചു; ചികിത്സയിലുള്ള അഭിലാഷിനെ ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് നാവികസേന. ഗോള്‍ഡന്‍ ഗ്ലോബ് അന്തര്‍ദേശീയ പായ്‌വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് നാവികസേന അറിയിച്ചു. നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് സത്പുര വെള്ളിയാഴ്ച ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തും. അവിടെ നിന്നും അഭിലാഷിനെ …
സ്വന്തം ലേഖകന്‍: ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളൊന്നും ന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കായി എത്തിയ ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് …