1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2018

സ്വന്തം ലേഖകന്‍: നടുക്കടലില്‍ നീരാളിയും നീര്‍നായയും തമ്മില്‍ പൊരിഞ്ഞ അടി; എന്നാല്‍ പണികിട്ടിയത് അങ്കം കണ്ടുനിന്ന കയാക്കിങ് താരത്തിന്. ന്യൂസിലന്‍ഡ് കടലില്‍ കയാക്കിങ് നടത്തുകയായിരുന്ന കൈല്‍ മുളിന്ദെറിനാണ് അപൂര്‍വ അടി കിട്ടിയത്. ഇവര്‍ കയാക്കിങ് നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് നീരാളിയും നീര്‍നായയും പൊരിഞ്ഞ പോരിലായിരുന്നു.

നീരാളിയെ തോല്‍പ്പിച്ച് മലര്‍ത്തിയടിക്കാനുള്ള നീര്‍നായയുടെ ശ്രമമാണ് കൈല്‍ മുളിന്ദെറിന് പണിയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കയാക്കിങ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നീരാളിയും നീര്‍നായയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കയാക്കിങ് സംഘത്തിനിടയിലേക്ക് ഇരുവരും എത്തി.

ഇതിനിടെ നീരാളിയെ കടിച്ചുയര്‍ത്തി വലിച്ചെറിയാനാണ് നീര്‍നായ ശ്രമിച്ചത്. എന്നാല്‍ തെറിച്ചുപോകുന്ന കൂട്ടത്തില്‍ നീരാളിയുടെ കൈകള്‍ മുളിന്ദറിന്റെ മുഖത്ത് വന്നടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് കടല്‍ജീവികളുടെ സംഘട്ടനം ക്യാമറയില്‍ പകര്‍ത്തിയത്. ഏതായാലും വീഡിയോ തരംഗമായതോടെ നീര്‍നായയും നീരാളിയും താരങ്ങളായി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.