1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളൊന്നും ന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കായി എത്തിയ ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ന്യൂയോര്‍ക്കില്‍ വ്യക്തമാക്കി.

ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നവംബറില്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, ഐക്യരാഷ്ട്രസഭ സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് മുഹമ്മദ് ജവാദ് ഇക്കാര്യം അറിയിച്ചതെന്ന് എ.എന്‍.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധം നിലവില്‍വന്നാല്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇടപാടു രാജ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യവുമാണ് ഇറാന്‍.

‘സമഗ്രമായ സഹകരണം തുടരുന്ന ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഊര്‍ജ മേഖലയിലെ സഹകരണവും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യയുടെ വിശ്വസ്തരായ ഊര്‍ജ വിതരണക്കാരാണ് ഇറാന്‍,’ കൂടിക്കാഴ്ചക്കു ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.