സ്വന്തം ലേഖകന്‍: അത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട്; ഒപ്പിടുമ്പോള്‍ ഞാനായിരുന്നില്ല അധികാരത്തില്‍; റഫാല്‍ വിവാദത്തില്‍ കൈകഴുകി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് …
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു; പ്രാര്‍ഥനയോടെ പ്രിയപ്പെട്ടവരും സമൂഹ മാധ്യമങ്ങളും. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: യുഎഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി; കുറഞ്ഞ നിരക്കും 40 കിലോ ബാഗേജുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. യു.എ.ഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 30 ദിര്‍ഹമാണ്(ഏതാണ്ട് 593 …
സ്വന്തം ലേഖകന്‍: 16 മത്തെ വയസില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സില്‍, ഇരുപത്തിമൂന്നുകാരനായ കോളേജ് …
സ്വന്തം ലേഖകന്‍: വയറ്റില്‍ മുളച്ച അത്തിമരം വഴികാട്ടിയായി; 44 വര്‍ഷം മുമ്പ് കാണാതായ തുര്‍ക്കിക്കാരന്റെ മൃതദേഹം കണ്ടുകിട്ടി. ഒരു പ്രദേശത്ത് അസാധരണമായി വളര്‍ന്ന അത്തിമരത്തെ കുറിച്ച് ഒരു ഗവേഷകന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 44 വര്‍ഷം മുമ്പ് മരിച്ചയാളെ കുറിച്ച് കുറിച്ചുള്ള വിവരം കിട്ടിയത്. തുര്‍ക്കി വംശജനായ അഹ്മദ് ഹെര്‍ഗുണയുടെ വയറ്റിലാണ് ഈ അത്തിമരം കിളിര്‍ത്ത് വളര്‍ന്നത്. …
സ്വന്തം ലേഖകന്‍: ആധാര്‍ വിഷയത്തില്‍ നിര്‍ണായക വിധിന്യായവുമായി സുപ്രീം കോടതി; കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം; ആധാര്‍ ബില്‍ മണി ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനവുമായി ജസ്റ്റിസ് ചന്ദ്രചൂഡ്. ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതിയുടെ അംഗീകാരം. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കി. എന്നാല്‍, മൊബൈല്‍ നമ്പറുമായും …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയില്‍ നിന്ന് രക്ഷിച്ച അഭിലാഷ് ടോമി ആംസ്റ്റര്‍ഡാം ദ്വീപില്‍; സംസാരിച്ചതായും ആഹാരം കഴിച്ചതായും നാവികസേന; ചികിത്സ തുടരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി നാവികസേന അറിയിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ഇപ്പോള്‍. അഭിലാഷ് ആഹാരം കഴിച്ചുവെന്നും സംസാരിക്കുന്നുണ്ടെന്നും സേന …
സ്വന്തം ലേഖകന്‍: റൂഹാനി ആളൊരു നല്ല മനുഷ്യന്‍ തന്നെ, പക്ഷേ ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്നില്‍ ട്രംപ്; ജനലക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയതായി ഇന്ത്യയ്ക്കും പ്രശംസ. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റുഹാനി നല്ല മനുഷ്യനാണ്. ഒരു പക്ഷേ ഭാവിയില്‍ കൂടിക്കാഴ്ച നടന്നേക്കാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ സര്‍ക്കാര്‍ ചാനലില്‍ വാര്‍ത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച് യുവതി; ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് മാധ്യമലോകം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൗദി ടിവിയില്‍ വൈകിട്ടുള്ള ബുള്ളറ്റിനില്‍ വാര്‍ത്ത വായിച്ച വീം അല്‍ ദാഖീല്‍ ആണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. പുരുഷ അവതാരകനൊപ്പാണ് വീം അല്‍ ദാഖീല്‍ കാമറയ്ക്കു മുന്നിലെത്തിയത്. പുരുഷ അവതാരകനായ ഒമര്‍ …
സ്വന്തം ലേഖകന്‍: ട്രംപ് ഭരണകൂടത്തിനു കീഴില്‍ വംശീയവിവേചനവും സ്ത്രീകളോടുള്ള അവഗണനയും രൂക്ഷം; ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ രാജിവച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ഉസ്ര സേയയാണ് പ്രതിഷേധ സൂചകമായി രാജിവച്ചത്. വെളുത്ത വര്‍ഗക്കാര്‍ക്കും അതില്‍ത്തന്നെ പുരുഷന്മാര്‍ക്കും മുന്‍ഗണന കൊടുക്കുന്ന നയത്തിനെതിരെയുള്ള പ്രതിഷേധമായാണു രാജി. ആഫ്രിക്കന്‍, ഹിസ്പാനിക് വേരുകളുള്ളവരെ ബോധപൂര്‍വം ഇകഴ്ത്തുന്ന പ്രവണത ഡോണള്‍ഡ് ട്രംപ് …