1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2018

സ്വന്തം ലേഖകന്‍: റൂഹാനി ആളൊരു നല്ല മനുഷ്യന്‍ തന്നെ, പക്ഷേ ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്നില്‍ ട്രംപ്; ജനലക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയതായി ഇന്ത്യയ്ക്കും പ്രശംസ. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റുഹാനി നല്ല മനുഷ്യനാണ്. ഒരു പക്ഷേ ഭാവിയില്‍ കൂടിക്കാഴ്ച നടന്നേക്കാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാന്‍ ആണവ കരാറില്‍ നിന്ന് യുഎസിലെ ട്രംപ് ഭരണകൂടം പിന്മാറിയതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനെ ശ്വാസം മുട്ടിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക.

ദാരിദ്യ്രം തുടച്ചുനീക്കുന്നതിനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്‌ളിയില്‍ പ്രസംഗിക്കവെയാണ് ട്രംപ് ഇന്ത്യയെ പ്രശംസിച്ചത്. നൂറുകോടിയില്‍ അധികം ജനസംഖ്യയുള്ള ഇന്ത്യ, ലക്ഷക്കണക്കിനു ജനങ്ങളെ ദാരിദ്യ്രത്തില്‍നിന്ന് മധ്യവര്‍ഗത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്നു എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. സൗദി അബ്യേന്‍ ഭരണകൂടം രാജ്യത്ത് കൈക്കൊള്ളുന്ന പരിഷ്‌കരണ നടപടികളെയും ഇസ്രയേലിനെയും ട്രംപ് 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രശംസിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.