1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ഭരണ നിർവഹണ കാര്യാലയങ്ങളിലും സ്വദേശിവൽ ക്കരണം; 1000ത്തിലേറെ തൊഴിലവസരങ്ങൾ
ഒമാനിൽ ഭരണ നിർവഹണ കാര്യാലയങ്ങളിലും സ്വദേശിവൽ ക്കരണം; 1000ത്തിലേറെ തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: ഒമാനിലെ ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ നിയമിക്കുമെന്ന് തൊഴിൽ മന്ത്രാലയം. 15 ബിരുദാനന്തര ബിരുദധാരികൾ, 887 ബിരുദധാരികൾ, 181 ഡിപ്ലോമക്കാർ എന്നിവരുൾപ്പെടെയാണിത്. പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ സ്വദേശികൾക്കു നിയമനം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത് ഒട്ടേറെ പ്രവാസികളുടെ സാധ്യതകളെ ബാധിക്കും. ഇലക്ട്രിസിറ്റി മേഖലയില്‍ ഒമാന്‍വല്‍ക്കരണം ശക്തിപ്പെടുത്താൻ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. …
കുവൈത്തിൽ നഴ്സുമാർക്ക് ശമ്പള വർധനവ്; 450 തൊട്ട് 850 ദിനാർ വരെ കൂട്ടാൻ തീരുമാനം
കുവൈത്തിൽ നഴ്സുമാർക്ക് ശമ്പള വർധനവ്;  450 തൊട്ട് 850 ദിനാർ വരെ കൂട്ടാൻ തീരുമാനം
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സിനിയോറിറ്റിക്കും വഹിക്കുന്ന പദവിക്കും ആനുപാതികമായി 450തൊട്ട് 850 ദിനാർ വരെ ശമ്പള വർധന അനുവദിക്കാൻ സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം അടുത്തിടെ പ്രഖ്യാപിച്ച പെർഫോമൻസ് അവാർഡുകളെക്കുറിച്ച് പരാതിയുള്ളവർ 16ന് മുൻപ് https://grievance.moh.gov. kw/bonus/ ഓൺ‌ലൈൻ പോർട്ടൽ വഴി പരാതി …
ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്
ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാന സർവീസ്  ആരംഭിക്കുമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈജിപ്തിൽ നിന്നുള്ള സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി ആണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ …
സംസ്ഥാനത്ത് ക്വാറന്റീൻ ലംഘിച്ചാൽ സ്വന്തം ചിലവിൽ നിര്‍ബന്ധിത ക്വാറന്റീന്‍; നിയന്ത്രണം കടുപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് ക്വാറന്റീൻ ലംഘിച്ചാൽ സ്വന്തം ചിലവിൽ നിര്‍ബന്ധിത ക്വാറന്റീന്‍; നിയന്ത്രണം കടുപ്പിച്ച് സർക്കാർ
സ്വന്തം ലേഖകൻ: ക്വാറന്റീൻ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതൽ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവിൽ നിര്‍ബന്ധിത ക്വാറന്റീന് വിടാനുമാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ …
ഇനി വാഹനങ്ങളില്‍ എഥനോ ളും; ഫ്ലക്സ് എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ഇനി വാഹനങ്ങളില്‍ എഥനോ ളും; ഫ്ലക്സ് എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ഗതാഗത മേഖലയിലെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം എഥനോളിനെയും അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്​സ്​ എഞ്ചിനുകൾകൂടി നിർമിക്കണമെന്ന ഉത്തരവ്​ ഉടൻ പുറത്തിറക്കുമെന്ന്​ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. “ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് ഇന്ധനം തെരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്​പ്പാദിപ്പിക്കണം. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിത്. …
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്; പ്ലസ് വൺ പരീക്ഷയ്ക്കു സുപ്രീം കോടതി സ്റ്റേ
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്; പ്ലസ് വൺ പരീക്ഷയ്ക്കു സുപ്രീം കോടതി സ്റ്റേ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അഫ്ഗാനിൽ പുതിയ സർക്കാർ ഇറാൻ മാതൃകയിൽ; നയിക്കാൻ പരമോന്നത നേതാവും പ്രസിഡന്റും
അഫ്ഗാനിൽ പുതിയ സർക്കാർ ഇറാൻ മാതൃകയിൽ; നയിക്കാൻ പരമോന്നത നേതാവും പ്രസിഡന്റും
സ്വന്തം ലേഖകൻ: ഇറാനിലെ ഭരണ നേതൃത്വത്തിന്റെ മാതൃകയിൽ ഇന്നോ നാളെയോ പുതിയ സർക്കാർ പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നു. സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുൻസാദയാവും അഫ്ഗാനിസ്ഥാന്റെ പരമോന്നത അധികാരകേന്ദ്രം. സർക്കാർ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭാ ചർച്ചകളും പൂർത്തിയായെന്നു താലിബാൻ വക്താവ് അറിയിച്ചു. ഇറാനിൽ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും …
താലിബാൻ 2.0 സ്പോൺസർ ചെയ്യാൻ ചൈന; പ്രധാന വ്യാപാര പങ്കാളിയാകും
താലിബാൻ 2.0 സ്പോൺസർ ചെയ്യാൻ ചൈന; പ്രധാന വ്യാപാര പങ്കാളിയാകും
സ്വന്തം ലേഖകൻ: ചൈനയായിരിക്കും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളിയെന്നും അഫ്​ഗാനിസ്​താൻ പുനർനിർമാണത്തിനായി അവർ സഹായിക്കുമെന്നും താലിബാൻ വക്താവ്​ പറഞ്ഞു. ‘ചൈന ഞങ്ങളുടെ പ്രധാന പങ്കാളിയാകും, കൂടാതെ രാജ്യത്ത് നിക്ഷേപം നടത്താനും പുനർനിർമാണ ശ്രമങ്ങളെ പിന്തുണക്കാനും തയാറായിട്ടുണ്ട്​’ -ഇറ്റാലിയൻ പത്രമായ ലാ റിപബ്ലിക്കക്ക്​ ബുധനാഴ്​ച അനുവദിച്ച അഭിമുഖത്തിൽ സബീഹുല്ല മുജാഹിദ്​ പറഞ്ഞു. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ബെൽറ്റ് …
വികസന കുതിപ്പിനൊരുങ്ങി യുഎഇ; 50 പുതിയ ദേശീയ പദ്ധതികൾ ഞായറാഴ്ച മുതൽ പ്രഖ്യാപിക്കും
വികസന കുതിപ്പിനൊരുങ്ങി യുഎഇ; 50 പുതിയ ദേശീയ പദ്ധതികൾ ഞായറാഴ്ച മുതൽ പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികൾക്ക് ഞായറാഴ്ച തുടക്കമിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രഖ്യാപിച്ചു. ലോകത്ത് പുതിയൊരു വികസനയുഗത്തിന് തുടക്കമാകുകയാണെന്നും രാജ്യാന്തര നിക്ഷേപകർക്കും …
സാമ്പത്തിക ശക്തിയാകാൻ മൽസരിച്ച് സൗദിയും യുഎഇ യും; വാര്‍ത്താ ചാനൽ ആസ്ഥാ നങ്ങൾ റിയാദിലേക്ക് മാറ്റണം
സാമ്പത്തിക ശക്തിയാകാൻ മൽസരിച്ച് സൗദിയും യുഎഇ യും; വാര്‍ത്താ ചാനൽ ആസ്ഥാ നങ്ങൾ റിയാദിലേക്ക് മാറ്റണം
സ്വന്തം ലേഖകൻ: സൗദി ചാനലുകളുടെ ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. പ്രധാന സൗദി വാര്‍ത്താ ചാനലുകളായ അല്‍ അറബിയ്യ, അല്‍ ഹദസ് എന്നിവയുടെ ആസ്ഥാനം ദുബായ് മീഡിയ സിറ്റിയില്‍ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് മാറ്റാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരേ മീഡിയ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളാണ് ഇവ രണ്ടും. 2024നു …