1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

സ്വന്തം ലേഖകന്‍: 16 മത്തെ വയസില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സില്‍, ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാര്‍ഥിയുമായി അടുപ്പത്തിലായിരുന്നു. ലോസ് ആഞ്ചലീസിലെ ഒരു മാളിലെ പാര്‍ട് ടൈം ജീവനക്കാരിയായിരുന്നു അന്ന് ഞാന്‍. ബന്ധം ആരംഭിച്ച് കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരുദിവസം ഉറങ്ങിക്കിടക്കുമ്പോള്‍ അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.

മുപ്പതു വര്‍ഷം മുമ്പ് ഒരു പുതുവത്സരരാത്രിയിലായിരുന്നു സംഭവം. പിന്നീട് അയാള്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഞാന്‍ വല്ലാത്ത ഷോക്കിലായിരുന്നു. ഞാന്‍ ആ സംഭവത്തെ കുറിച്ച് ആരോടു പറഞ്ഞില്ല. അമ്മയോടു പോലും. സുഹൃത്തുക്കളോടും പോലീസിനോടും പറഞ്ഞില്ലെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറയുന്നു.

അതേസമയം സിനിമാസൈറ്റില്‍ വെച്ച് പ്രസിദ്ധ നടന്‍ നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന ബോളിവുഡി നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലും ചര്‍ച്ചയാകുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത രംഗത്തുവന്നത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍. 2009 ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അയാള്‍ എന്നോട് മോശമായി പെരുമാറിയത്.

തന്നെ ബോളിവുഡിലെ പ്രശ്‌സതനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.

അക്ഷയ്കുമാര്‍ നാന പടേക്കര്‍ക്കൊപ്പം കഴിഞ്ഞ എട്ട് വര്‍ഷത്തിനുളളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തു. രജനികാന്തിന്റെ കാല എന്ന ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തത് നാന പടേക്കാറായിരുന്നു. മോശമാണെന്ന് ഉറപ്പുളളവരെ ഇത്തരത്തില്‍ മഹാനടന്മാര്‍ പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണ്..! ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണെന്നും തനുശ്രീ പറയുന്നു.

‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില്‍ വച്ച് ഒരു നടന്‍ തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച ‘ആഷിഖ് ബനായ’ എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്. താന്‍ ലൈംഗിക അതിക്രമത്തിനിരയായി എന്ന് വെളിപ്പെടുത്തി ടിവി അവതാരകയും മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മി രംഗത്തെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് തനുശ്രീയുടെ തുറന്നുപറച്ചിലും ചര്‍ച്ചയാകുന്നത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.